15,008 മണ്‍ചിരാതുകളില്‍ ദീപങ്ങള്‍‌; വടക്കുംനാഥ ക്ഷേത്രത്തില്‍ ദീപാഞ്ജലി ഉത്സവം

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ മകരചംക്രമ സന്ധ്യയില്‍ ദീപാഞ്ജലി ഉല്‍സവം. പതിനയ്യായിരത്തിെയട്ട് മണ്‍ചിരാതുകളില്‍ ദീപങ്ങള്‍ തെളിഞ്ഞു. 

ശബരിമലയില്‍ മകരജ്യോതി െതളിയുന്ന സമയത്ത് കഴിഞ്ഞ മുപ്പതു വര്‍ഷമായി ഈ കാഴ്ച വടക്കുന്നാഥ ക്ഷേത്രത്തില്‍ മുടങ്ങാറില്ല. 15008 മണ്‍ചിരാതുകളില്‍ എള്ളു തിരിയിട്ട വിളക്കുകള്‍ തെളിയിച്ചു. ക്ഷേത്രത്തിനു ചുറ്റിലും മൂന്നു ഗോപുരങ്ങളിലും ദീപങ്ങള്‍ തെളിയിച്ചു. വടക്കുന്നാഥ ഭക്തരുടെ പ്രവാഹമായിരുന്നു ക്ഷേത്രത്തിലേക്ക്. ദീപാഞ്ജലി ഉല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ ഒരു മാസം മുമ്പേ ആരംഭിച്ചിരുന്നു. ഭക്തര്‍ വഴിപാടായാണ് എള്ളുതിരി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. 

ദീപാഞ്ജലി ഉല്‍സവത്തിന്‍റെ ഭാഗമായി കരിമരുന്നു പ്രയോഗവും നടന്നു.