പൈപ്പ് ലൈനുകൾ തകരാറില്‍; അനിശ്ചിതകാല സമരം തുടര്‍ന്ന് കരാറുകാര്‍

water-authority
SHARE

സംസ്ഥാനത്ത് പലയിടത്തും ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ തകരാറിലായിട്ടും അറ്റകുറ്റപ്പണികൾ നടക്കുന്നില്ല. അറ്റകുറ്റപ്പണി നടത്തേണ്ട കരാറുകാർ അനിശ്ചിതകാല സമരം തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പലയിടത്തും കുടിവെള്ളം പാഴായിട്ടും പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടികൾ ജല അതോരിറ്റി ഇതുവരെ സ്വീകരിച്ചിട്ടില്ല.

അറ്റകുറ്റപ്പണിയുടെ മാത്രമായി ഒന്നും രണ്ടുമല്ല 19 മാസത്തെ തുകയാണ് കരാറുകാർക്ക് ലഭിക്കാനുള്ളത്. ജലജീവൻ മിഷന്റെ പ്രവൃത്തികൾ ചെയ്തതിന്റെ 3500 കോടി വേറെയും. ഇതിനുപുറമേ അശാസ്ത്രീയമായ രീതിയിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതും കരാറുകാർ സമരത്തിന് ഇറങ്ങാൻ കാരണമായി.  

പ്രശ്നങ്ങൾ പരിഹരിക്കാൻ ജലഅതോറിറ്റിയുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകുന്നില്ല എന്നാണ് കരാറുകാരുടെ ആരോപണം. പ്രതിസന്ധി പരിഹരിച്ച് അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ പൈപ്പ് പൊട്ടി പാഴാകുന്ന വെള്ളത്തിന് വലിയ വില കൊടുക്കേണ്ടി വരും.

Water authority Pipe lines are broken in many places

MORE IN CENTRAL
SHOW MORE