കാലാവസ്ഥ വലയം തീർത്ത് വിദ്യാർത്ഥികൾ; പ്രകൃതിയെ നശിപ്പിക്കരുതെന്ന് അപേക്ഷ

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ തൃശൂരില്‍ വിദ്യാര്‍ഥികളുടെ കാലാവസ്ഥ വലയം. ആയിരകണക്കിനു വിദ്യാര്‍ഥികള്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വലയം തീര്‍ത്തു.  

  പ്രകൃതിയെ നശിപ്പിക്കരുതേയെന്നാണ് വിദ്യാര്‍ഥികളുടെ അപേക്ഷ. ഇനിയുള്ള തലമുറയ്ക്കു വേണ്ടി പ്രകൃതിയെ കാത്തുസംരക്ഷിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥികളുടെ ഒത്തുകൂടല്‍. വിവിധ വിദ്യാലയങ്ങളില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ തൃശൂര്‍ സ്വരൗജ് റൗണ്ടിനു ചുറ്റും അണിനിരന്നു. കാലാവസ്ഥ വലയം പതിനഞ്ചു മിനിറ്റോളം നീണ്ടും.

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചക്കോടിയില്‍ ഗ്രെറ്റ് ട്യുന്‍ബര്‍ഗിനൊപ്പം പ്രതിഷേധിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനി റിദ്ദിമ പാണ്ഡെയും വലയത്തില്‍ കണ്ണിയായി. ‍കാലാവസ്ഥ വലയത്തിന്റെ ഭാഗമായി ഒട്ടേറെ സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.