ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; 7 പേർക്ക് ഗുരുതരം

കാസർകോട് മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേളക്കിടെ പന്തൽ തകർന്നു വീണ് മുപ്പതോളം വിദ്യാർഥികൾക്ക് പരുക്ക്. അധ്യാപകരടക്കം  സാരമായി പരുക്കേറ്റ ഏഴു പേരെ മംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. പന്തല്‍ ഉടമ അടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ബേക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ തുടങ്ങിയ ശാസ്ത്ര മേളയുടെ പന്തലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ തകർന്നു വീണത്. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയായതിനാൽ വൻ അപകടമാണ് ഒഴിവായത്.

പരുക്കേറ്റവർക്കെല്ലാം വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥലം എംഎൽഎ എ.കെ.എം അഷറഫ് വ്യക്തമാക്കി. അതേസമയം നിർമാണത്തിലെ അപാകതയാണ് പന്തൽ തകരാൻ കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം.   സംഭവത്തിൽ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർദ്ദേശം നൽകി.

pandal collapsed during the school science fair, students injured.