ലഹരിക്കെതിരെ വര; കോളജ് മതിലുകളിൽ വിദ്യാർഥികളുടെ നിറക്കൂട്ടുകൾ

സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി കോളജ് മതിലില്‍ ലഹരിവിരുദ്ധ ചിത്രങ്ങള്‍ വരച്ച് വിദ്യാര്‍ഥികള്‍. അടൂർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിലെ വിദ്യാർത്ഥികളാണ് ലഹരി വിരുദ്ധ ചിത്രകാരന്‍മാര്‍. 

ട്രെയിനിങ് കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾ ചേർന്നാണ് ചിത്രം വരച്ചത്. കോളേജ്  ആർട്ടിസ്റ്റ് അധ്യാപകനായ രാകേഷിന്റെ നേതൃത്വത്തിലാണ് ചിത്രം വരച്ച് പൂർത്തിയാക്കിയത്. അഞ്ച് മണിക്കൂര്‍ കൊണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയായി. അടൂർ ഗേൾസ് ഹൈസ്കൂളും, ബോയ്സ് ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും, കേന്ദ്രീയ വിദ്യാലയവും എല്ലാം പ്രവർത്തിക്കുന്നത് ഈ ജംക്ഷനിലാണ്. അതിനാലാണ്  ഈ മതില്‍ തിരഞ്ഞെടുത്തതെന്ന് അധ്യാപകര്‍

ലഹരിവേട്ട എത്രത്തോളം സമൂഹത്തെ വേട്ടയാടുമെന്ന സന്ദേശങ്ങളാണ് ചിത്രങ്ങളെന്ന് വിദ്യാര്‍ഥികളും പറഞ്ഞു. തിരക്കേറിയ  കായംകുളം പുനലൂര്‍ റോഡരികിലെ മതിലില്‍ വര്‍ഷങ്ങളോളം ഈ ചിത്രങ്ങള്‍ ഉണ്ടാകും