പഴയ കെട്ടിടം പൊളിക്കാതെ നിലനിർത്താം; പുത്തന്‍ മാർഗവുമായി ഇഡിഎസ്എസ്

പഴയ കെട്ടിടങ്ങള്‍ അതേപടി ബലപ്പെടുത്തി നിലനിര്‍ത്താന്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി കടവന്ത്രയിലെ ഇ.ഡി.എസ്.എസ്. എന്ന  സ്ഥാപനം. എത്രവലിയ കെട്ടിടമാണെങ്കിലും തറവിസ്‌തീര്‍ണം വര്‍ധിപ്പിക്കാതെ രൂപഘടന മുഴുവനായി മാറ്റിയെടുക്കാം. പ്രളയത്തില്‍ വീടിനകത്ത് വെള്ളം കയറിയവര്‍ക്കും ഉപയോഗപ്രദമാണ് ഇവരുടെ പുത്തന്‍ ആശയം. 

വെള്ളം കയറുന്നതിനാല്‍ നിത്യപൂജപോലും മുടങ്ങിയിരുന്ന 600 വര്‍ഷം പഴക്കമുള്ള കുട്ടനാട് കൈനകരിയിലെ ഈ അമ്പലത്തിന്‍റെ രൂപമാറ്റമാണിത്. ഇതേപോലെ ഇ.ഡി.എസ്.എസ്. രൂപമാറ്റം വരുത്തി പുനര്‍നിര്‍മിച്ച ഒട്ടനവധി കെട്ടിടങ്ങളുണ്ട് കേരളത്തില്‍. എത്ര പഴയകെട്ടിടമാണെങ്കിലും വലിയ പണച്ചെലവില്ലാതെ പുനര്‍നിര്‍മിച്ചെടുക്കാന്‍ സാധിക്കും. തിരുവന്തപുരം തമ്പാനൂരിലെ കെട്ടിടത്തിന് വരുത്തിയ രൂപമാറ്റമാണിത്. കെട്ടിടങ്ങളെ പൊളിച്ച് പുതിയത് പണിയുന്നതിലും വളരെയേറെ ലാഭകരമാണ് രൂപമാറ്റം വരുത്തുന്നത്. പോര്‍ട്ടല്‍ ഫ്രെയിം എന്നാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്. 

കേരളത്തിലാകെ നൂറിലധികം പ്രോജക്ടുകള്‍ ഇ.ഡി.എസ്.എസ്  പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ക്കൊക്കെ 25 വര്‍ഷത്തെ ഗ്യാരന്‍റിയും ഇന്‍ഷുറന്‍സ് പരിരക്ഷയും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. എത്ര പഴയ കെട്ടിടത്തെയും പൊളിച്ചുപണിയാതെ ബലപ്പെടുത്താം എന്നതുകൊണ്ടുതന്നെ ചെലവും കുറവാണ്. കെട്ടിടങ്ങള്‍ക്ക് താഴെയുള്ള സെല്ലാര്‍ പാര്‍ക്കിങ് സാങ്കേതികവിദ്യയും ഇവരുടെ പ്രത്യേകതയാണ്.