ഓണസദ്യ പൊടിപൊടിക്കാന്‍ വലിയ പപ്പടങ്ങള്‍; എരിവുളളവ ഇത്തവണത്തെ സ്പെഷ്യൽ

ഓണസദ്യയ്ക്കു രൂചി കൂട്ടാന്‍ വലിയ പപ്പടങ്ങള്‍ വിപണിയില്‍ സുലഭം. മഴ മാറി മാനം തെളിഞ്ഞാല്‍ പപ്പട നിര്‍മാണം കൂടുതല്‍ തകൃതിയാകുമെന്നാണ് പപ്പട നിര്‍മാതാക്കള്‍ പറയുന്നു. 

നല്ല വലിപ്പമുള്ള പപ്പടങ്ങള്‍ക്കാണ് ഡിമാന്‍ഡ്. പക്ഷേ, പപ്പടത്തിന് വലുപ്പം കൂടുതോറും ഉണക്കിയെടുക്കാന്‍ പ്രയാസമാണ്. നിര്‍ത്താതെ മഴ പെയ്യുന്നതിനാല്‍ വെയില്‍ കുറഞ്ഞതാണ് വെല്ലുവിളി. പപ്പടങ്ങള്‍ ഉണങ്ങാന്‍ ചൂട് കിട്ടാനായി പ്രത്യേകതരം കൂടുകള്‍ ഒരുക്കിയിട്ടുണ്ട്. ചിരട്ടിയിട്ട് കത്തിച്ചാണ് ചൂട് ഒരുക്കുന്നത്. കനം കുറഞ്ഞ പപ്പടങ്ങള്‍ ഈ സംവിധാനത്തിലാണ് ഇപ്പോള്‍ ഉണക്കുന്നത്. ഗുരുവായൂര്‍ പപ്പടങ്ങള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡുണ്ട്. 

എരിവുള്ള പപ്പടങ്ങളും ഓണം സ്പെഷലാണ്. ഇലയിട്ടുള്ള ഓണസദ്യയില്‍ പപ്പടത്തിന് പ്രധാന്യമുള്ളതിനാല്‍ ഓണക്കച്ചവടം പപ്പട നിര്‍മാതാക്കള്‍ക്ക് കുശാലാണ്.