പിടികൂടിയ മാലിന്യവാഹനം റോഡരികില്‍; പൊലീസിനെതിരെ പ്രതിഷേധം

മാലിന്യവാഹനം പിടികൂടിയ പൊലീസിന് കിട്ടിയത് ഒരു നാടിന്റെ പ്രതിഷേധം. അറവുമാലിന്യം പിടികൂടിയതിനല്ല, സംസ്കരിക്കാതെ റോഡരികില്‍ നിര്‍ത്തിയിട്ടതാണ് കായംകുളം പൊലീസിന് തലവേദനയായത്. ഒടുവില്‍ നഗരസഭ പ്രശ്നത്തിന് പരിഹാരംകണ്ടു. 

കായംകുളം ഐക്യജംക്ഷനു സമീപത്ത് കഴിഞ്ഞ ദിവസമാണ് അറവുമാലിന്യം പിടികൂടിയത്. ഒരാളെ കസ്റ്റഡിയിലെടുത്തു. മാലിന്യം കയറ്റി വന്ന വാഹനവും പോലീസ് കസ്റ്റഡിയിലായി. എന്നാല്‍ മാലിന്യവണ്ടി പൊലീസ് കൊണ്ടനിര്‍ത്തിയത് നഗരമദ്ധ്യത്തില്‍. ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചി അവശിഷ്ടങ്ങളില്‍നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടി

കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ ദുര്ഡഗന്ധം തുടങ്ങിയതോടെ നഗരസഭാ ശുചികരണ തൊഴിലാളികളെത്തി ബ്ലീച്ചിംഗ് പൗഢര്‍ ഇട്ടു. അതുകൊണ്ടും പരിഹാരമാകാതെ വന്നതോടെ ഇവ കുഴിച്ചുമൂടിയാണ് നഗരസഭ പ്രശ്നം അവസാനിപ്പിച്ചത്.