കനത്ത ഗതാഗതകുരുക്കിൽ കുതിരാൻ

തൃശൂര്‍...പാലക്കാട് േദശീയപാതയില്‍,, മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് മിക്കപ്പോഴും. അത്യാവശ്യ യാത്രകള്‍ പാതിവഴിയില്‍ മുടങ്ങുന്ന അവസ്ഥ.

തൃശൂര്‍..പാലക്കാട് ദേശീയപാതയില്‍ യാത്ര ചെയ്യുന്നവര്‍ കുതിരാനില്‍ ചെലവിടേണ്ട സമയം കൂടി കണക്കാക്കണം. അതു ചിലപ്പോള്‍ അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെയാകാം. കുതിരാന്‍ മലയിലേക്കു വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ തന്നെ വേഗം കുറയും. കാരണം, കയറ്റമാണ്. ഇതിനു പിന്നാലെ, ഏതെങ്കിലും ഒരു ചെറിയ കുഴി മതി. വന്‍ കുരുക്ക് രൂപപ്പെടാന്‍. വീതിയില്ലാത്ത ഇരുമ്പുപാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോഴും വേഗം കുറയും. 

ഏതെങ്കിലും വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയാലും കൂടും വലിയ കുരുക്ക്. പ്രത്യേകിച്ച്, മഴക്കാലത്ത് കുതിരാനില്‍ വാഹനങ്ങള്‍ക്ക് ബ്രേക്കിടേണ്ടി വരും. അത്രയ്ക്ക് ദുരിതമാണ് ഇവിടെ. കുതിരാനില്‍ നഷ്ടപ്പെടുന്ന സമയം തിരിച്ചുപിടിക്കാന്‍ സ്വകാര്യ ബസുകളും വാഹനങ്ങളും വേഗം കൂട്ടുമ്പോള്‍ അത് അപകടങ്ങള്‍ക്കു വഴിവയ്ക്കും. പത്തു വര്‍ഷമായി കുതിരാന്‍ ദേശീയപാത ഇങ്ങനെയാണ്. കുരുക്ക് ഒഴിവാക്കാന്‍ പണിത തുരങ്കപാതകള്‍ തുറക്കുന്നുമില്ല.  അടുത്ത മേയില്‍ തുറക്കുമെന്നാണ് ഒടുവിലത്തെ പ്രഖ്യാപനം. പത്തു വര്‍ഷമായി പലതവണ ഇത്തരം പ്രഖ്യാപനങ്ങള്‍ കേട്ടതിനാല്‍ നാട്ടുകാര്‍ക്കു വിശ്വാസമില്ല.