ജനങ്ങളുടെ സഞ്ചാരം മുട്ടിച്ച് റെയിൽവേ; അഞ്ഞൂറോളം കുടുബങ്ങൾ ദുരിതത്തിൽ

ആലുവ പുറയാറിൽ ആയിരങ്ങളുടെ സഞ്ചാരം മുട്ടിച്ച് റെയിൽവേ. കഴിഞ്ഞ നാൽപത് വർഷത്തോളമായി  അഞ്ഞൂറോളം കുടുംബങ്ങൾ റയിൽ പാതയുടെ കുറുകെ കടക്കാൻ ഉപയോഗിച്ചിരുന്ന അടിപ്പാതയാണ് ഇന്നലെ അർധരാത്രി റയിൽവെ ഉദ്യോഗസ്ഥർ ഉഴുതുമറിച്ചത്.

വ്യക്തി വൈരാഗ്യത്തിന് റെയിൽവെ കൂട്ടുനിന്നപ്പോൾ യാത്രാ സൗകര്യം നഷ്ടപ്പെട്ടത് ആയിരങ്ങൾക്കാണ്. പു:റ യാർ ഗാന്ധിപുരം ചാന്തേലി പാടം റോഡിലെ റെയിൽവെ അടി പാതയാണ് കഴിഞ്ഞ ദിവസം രാത്രി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് റെയിൽവെ ഉദ്യോഗസ്ഥർ കിളച്ചു മറിച്ചത് . ചെങ്ങമനാട് പഞ്ചായത്തിൽ റെയിൽ വെ പാത മൂലം വേർതിരിക്കപ്പെട്ട 11, 12 വാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചുള്ള എക യാത്രാ മാർഗമാണ് ഇതോടെ അറ്റുപോയത്.  കഴിഞ്ഞ നാൽപത് വർഷത്തോളമായി ജനങ്ങൾ ഇരു വശത്തേക്കും സഞ്ചരിച്ചിരുന്ന പാതയിലൂടെ  ഇപ്പോൾ കാൽ നടയാത്ര പോലും സാധ്യമല്ല. റെയിലിന് മറു വശത്തെ , മിൽമയിലേക്കും, മസ്ജിദിലേക്കും ഹൈസ്ക്കൂക്കൂളിലേക്കും പോകണമെങ്കിൽ  ഇനി കിലോമീറ്ററുകൾ ചുറ്റണം.കൂടാതെ നിരന്തരം അറ്റകുറ്റപണികൾക്കായി ചൊവ്വര റെയിൽവെ ഗേറ്റ്  അടച്ചിടുമ്പോൾ മറു ഭാഗത്തെത്താനുള്ള ഏക മാർഗവും ഇതായിരുന്നു

വീടിന് മുന്നിലൂടെ വാഹന ഗതാഗതം വർദിച്ചതോടെ മുൻ റെയിൽവെ ജീവനക്കാരൻ കൂടിയായ ബി.ജെ.പി പ്രവർത്തകന്റെ പരാതിയെ തുടർന്നാണ് റെയിൽവെയുടെ ഇപ്പണിയെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങളുടെ ഗതാഗത സൗകര്യം വർദ്ദിപ്പിക്കാൻ റെയിൽവെ പാതക്ക് കുറുകെ പുതിയ മേൽപാലങ്ങളും അടി പാതകളും നിർമിക്കുമ്പോൾ  നിലവിലെ  പാത തന്നെ അടച്ച് പൂട്ടാനുള്ള റെയിൽവെയുടെ ശ്രമത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധവുമായിറങ്ങുകയാണ് നാട്ടുകാർ.