ഗജവീരൻമാർക്ക് സ്വർണകാന്തി പകരാൻ നെറ്റിപ്പട്ടങ്ങൾ ഒരുങ്ങുന്നു

ഗജവീരൻമാർക്ക് സ്വർണകാന്തി പകരാൻ നെറ്റിപ്പട്ടങ്ങൾ ഒരുങ്ങുന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളിലായി അറുപതു നെറ്റിപ്പട്ടങ്ങളാണ് ഒരുങ്ങുന്നത്. 

പതിനായിര കണക്കിന് കുമിളകളാണ് നെറ്റിപ്പട്ടങ്ങൾ . നിരന്നു നിൽക്കുന്ന ആനകൾക്ക് സ്വർണ ചന്തം പകരുന്ന നെറ്റിപ്പട്ടങ്ങൾ തൃശൂർ പൂരത്തിന് പൊലിമയുള്ള കാഴ്ച പകരും. ഓരോ വർഷവും പുതിയ നെറ്റിപ്പട്ടങ്ങൾ ഒരുക്കും. കുമിളകയുടെ പൊന്നിൻ തിളക്കത്തിനാണ് ഡിമാന്റ് . ആനയുടെ നെറ്റിയ്ക്കു പൊന്നിൻ നിറം ചാർത്തുന്ന നെറ്റിപ്പട്ടങ്ങൾ തയാറാക്കുന്നതിന് പിന്നിൽ ഏറെ അധ്വാനമുണ്ട്. 

കുടമാറ്റത്തിന് മുപ്പത് ആനകൾ അണിനിരക്കുന്ന കാഴ്ചയ്ക്കു പൊന്നിൻ കാന്തി നൽകും ഇവ. പാറമേക്കാവിന്റെ എഴുന്നളളിപ്പ് ആരംഭിക്കുന്ന സമയത്ത് പതിനഞ്ചാനകൾ അണിനിരക്കുമ്പോഴും പ്രൗഡ ഭംഗി നൽകുന്നത് നെറ്റിപ്പട്ടങ്ങളാണ്. ആനയുടെ തലയെടുപ്പിന് നെറ്റിപ്പട്ടം കൂടി വരുമ്പോൾ ഏഴഴകാണ്.