കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനൊരുങ്ങി കെഎംആര്‍എല്‍

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനൊരുങ്ങി കെഎംആര്‍എല്‍. പൊതുഗതാഗതസംവിധാനത്തിന്റെ പോരായ്മകള്‍ പറയാനും പുതിയ ആശയങ്ങള്‍ നല്‍കാനുമായി കെഎംആര്‍എല്‍ ഐഡിയത്തോണിന് തുടക്കമായി. സ്റ്റേഷനുകള്‍ മുതല്‍ മെട്രോയുടെ ഫീഡര്‍ സര‍്‍വീസുകള്‍ വരെയുളള ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്താനുളളനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. 

ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുന്ന കൊച്ചിയെ രക്ഷിക്കാനൊരുങ്ങി കെഎംആര്‍എല്‍. പൊതുഗതാഗതസംവിധാനത്തിന്റെ പോരായ്മകള്‍ പറയാനും പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കാനുമായി കെഎംആര്‍എല്ലിന്റെ ഐഡിയത്തോണിന് കൊച്ചിയില്‍ തുടക്കമായി.  പൊതുഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്താന്‍  പുതിയ ആശയങ്ങള്‍ക്കൊപ്പം നിലവിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുളള നിര്‍ദേശങ്ങളും നല്‍കാം.

പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പ്രാധാന്യം നല്‍കിയാണ് കെഎംആര്‍എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോകള്‍ക്കൊപ്പം ഇലക്ട്രിക് ബസുകളും കൊച്ചിയിലെത്തിക്കും. .ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ കൊച്ചി മെട്രോയുടെ യാത്രാ സംവിധാനങ്ങളുടെ വിവരങ്ങളെല്ലാം ഓപ്പണ്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. സ്റ്റേഷനുകള്‍ മുതല്‍ മെട്രോയുടെ ഫീഡര്‍ സര‍്‍വീസുകള്‍ വരെയുളള ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്താനുളളനിര്‍ദേശം നല്‍കാം. കെഎംആര്‍എല്ലിനൊപ്പം വേള്‍ഡ് റിസോഴ്സ് ലിമിറ്റഡ്, ടൊയോട്ട മൊബിലിറ്റി ഹബ് എന്നിവരും ചേര്‍ന്നാണ് ഐഡിയത്തോണ്‍ സംഘടിപ്പിക്കുന്നത്.