കുന്നറയിലെ പാർക്ക് കൈമാറാതെ കെഎംആർഎൽ; പ്രതിഷേധവുമായി കൗൺസിലർമാർ

കൊച്ചി കുന്നറയിലെ പാർക്ക്‌ കെ.എം.ആർ.എൽ നഗരസഭക്കു കൈമാറാത്തിനെതിരെ  പ്രതിഷേധം. സിനിമ  ഷൂട്ടിങിന് ഉൾപ്പെടെ പാർക്ക്‌ തുറന്നു  നൽകിയിട്ടും  പൊതു  ജനത്തിന്  പാർക്ക്‌ തുറന്നു  നല്കാത്തത്തിൽ അമർഷം  ശക്തമാണ്. പാർക്ക്‌ പ്രതീകാത്മകമായി  ഉൽഘാടനം ചെയ്ത് യുഡിഫ് കൗൺസിലർമാർ  പ്രതിഷേധിച്ചു

കുട്ടികൾക്ക് കളിക്കാൻ ആധുനിക  ഉപകരണങ്ങൾ, ഓപ്പൺ എയർ സ്റ്റേജ്, അലങ്കാര ലൈറ്റുകൾ, ഇരിപ്പിടങ്ങൾ, പൂച്ചെടികൾ.  ഇത്രയൊക്കെ തയ്യാറായിട്ടും കുന്നറ  പാർക്ക്‌ ഇപ്പോഴും പ്രവർത്തനക്ഷമം അല്ല. നിർമാണം  പൂർത്തിയായി ഒരു വർഷമായിട്ടും  പാർക്ക്‌ കെ എം ആർ  എൽ നഗരസഭക്ക് കൈ  മാറുന്നില്ലെന്നാണ് വിമർശനം. മെട്രോ നിർമാണ സമയത്താണ്  പാർക്ക്‌ പൊളിച്ചു, നിർമാണ സാമഗ്രികൾ  വെക്കാൻ നഗര  സഭ  അനുമതി  നൽകിയത്. പാർക്ക്‌ നവീകരിച്ചു  നഗരസഭക്കു കൈമാറാം  എന്നായിരുന്നു അന്നത്തെ  ധാരണ. പാർക്കിൽ  സിനിമ ഷൂട്ടിംഗ് ഉൾപ്പെടെ വിവിധ  പരിപാടികൾ അനുവദിച്ചു കെ എം ആർ  എൽ വരുമാനം കണ്ടെത്തുമ്പോൾ നഷ്ടം  നഗരസഭക്കാനെന്നാണ് കൗൺസിലർമാരുടെ  വാദം

രണ്ട് കോടി രൂപ  ചിലവിട്ടാണ്  പാർക്ക്‌ നവീകരിച്ചത്. ഇതിന്റെ പ്രയോജനം നാട്ടുകാർക്കില്ല.   ഇനിയും പാർക്ക് പൊതുജനങ്ങൾക്കായി നൽകിക്കില്ലെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് നീക്കം.