കൊച്ചി മെട്രോയ്ക്കും ഭാരപരിശോധന; പൈലുകളിൽ കയറ്റുന്നത് ആയിരം ടണ്ണിലേറെ ഭാരം

പണികഴിഞ്ഞ പാലാരിവട്ടം പാലത്തിലെ ഭാരപരിശോധന സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍, പണിതു കൊണ്ടിരിക്കുന്ന കൊച്ചി മെട്രോയില്‍ ഭാരപരിശോധന നടത്തുകയാണ് കെഎംആര്‍എല്‍. കെഎംആർഎൽ നേരിട്ട് നിര്‍മിക്കുന്ന പേട്ട എസ്എന്‍ ജംഗ്ഷന്‍ സ്ട്രച്ചിലാണ് പൈലിന്‍റെ ഭാരപരിശോധന നടത്തുന്നത്. 1075 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പരിശോധന. ജോജി ജെയിംസ് തയാറാക്കിയ റിപ്പോർട്ട് കാണാം.