കൊച്ചി കനാലുകളുടെ പുനരുജ്ജീവനം; പദ്ധതിയു‌ടെ സര്‍വേകൾ പൂര്‍ത്തിയായി

കൊച്ചിയിലെ കനാലുകള്‍ പുനരുജ്ജീവിപ്പിക്കാനായി കെഎംആര്‍എല്‍ നടപ്പാക്കുന്ന പദ്ധതിയുടെ സര്‍വേകള്‍ പൂര്‍ത്തിയായി. ആറ് കനാലുകളാണ് പദ്ധതിയിലുള്ളത്. സര്‍വേയുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. 

ഇടപള്ളി, ചിലവന്നൂര്‍, പേരണ്ടൂര്‍, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാലുകളാണ് പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിക്കുന്നത്. ഭൂപ്രദേശത്തിന്റെ ഘടന, കനാലുകളുടെ ആഴം, വെള്ളത്തിന്റെ ഗുണനിലവാരം, സാമൂഹികാഘാത പഠനം തുടങ്ങി പ്രധാന സര്‍വേകളെല്ലാം പൂര്‍ത്തിയാക്കിയതായി കെഎംആര്‍എല്‍ അറിയിച്ചു. കനാലുകളില്‍ ജലാഗതാഗതം സാധ്യമാക്കുകയാണ് ലക്ഷ്യം. പിന്നീട് വാട്ടര്‍ മെട്രോയുമായി ബന്ധിപ്പിക്കും.

ഓടകളില്‍ നിന്നുള്ള മലിനജലം കനാലുകളിലേക്ക് ഒഴുക്കാതിരിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കും. കനാലുകളുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനസര്‍ക്കാര്‍ കെഎംആര്‍എല്ലിനെ പദ്ധതിയേല്‍പ്പിച്ചത്. നെതര്‍ലന്‍ഡ് ആസ്ഥാനമായ കമ്പനിയുടേതാണ് രൂപകല്‍പന