മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം ജനുവരിയില്‍ ആരംഭിക്കും; ഒരുക്കങ്ങളുമായി കെഎംആര്‍എല്‍

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം ജനുവരിയില്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി കെഎംആര്‍എല്‍. പ്രാരംഭ നടപടികളുടെ ഭാഗമായി കലൂര്‍ മുതല്‍ കാക്കനാട് വരെ നീളുന്ന രണ്ടാംഘട്ട പാതയില്‍ ഡ്രോണ്‍ സര്‍വേ ആരംഭിച്ചു. പാത കടന്നുപോകുന്ന മേഖലകളില്‍ ഭൂപ്രകൃതിയിലുണ്ടായ മാറ്റങ്ങള്‍ മനസിലാക്കുകയാണ് സര്‍വേയുടെ ലക്ഷ്യം.