മൂന്നുപതിറ്റാണ്ടിന്റെ ഒാർമകൾ പുതുക്കി മഹാരാജാസില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

മുന്നുപതിറ്റാണ്ടിന്റെ സ്മരണകള്‍ പുതുക്കി  എറണാകുളം മഹാരാജാസില്‍  പൂര്‍വവിദ്യാര്‍ഥി സംഗമം . 1986മുതല്‍ 2006വരെയുള്ള കാലയളവിലെ വിദ്യാര്‍ഥികള്‍ ഒത്തുകൂടിയ ചടങ്ങില്‍ ഒാര്‍മ എന്നേപിരില്‍ മാഗസിനും പുറത്തിറക്കി .

86ലെ ഒാര്‍മകളിലേക്ക് പടികടന്നെത്തിയവര്‍. ഒരുമിച്ചിരുന്ന പച്ചമരച്ചുവട്ടില്‍ അവര്‍ വീണ്ടുമിരുന്നു.  ഒാര്‍മകള്‍ക്ക് എന്തുചെറുപ്പമെന്ന്  അനുഭവിച്ചറഞ്ഞു . മറവിക്ക് വിട്ടുകൊടുക്കാതെ ഒരോ നിമിഷങ്ങളെയും മൊബൈലിലില്‍ പകര്‍ത്തി. മഹാരാജാസിന്റെ മനസറിഞ്ഞ ഗുരുനാഥന്‍  എംകെ സാനുവാണ് കൂട്ടായ്മയ്ക്ക് തിരിതെളിച്ചത് 

ആദ്യമാഗസിന്റെ നൂറാം വാര്‍ഷികത്തിലേക്ക് മിഴിതുറന്ന് ഒാര്‍മ എന്നപേരില്‍ ഒരു സ്മരണികയും ചടങ്ങില്‍ പുറത്തിറക്കി . തീര്‍ന്നില്ല . നെഞ്ചില്‍ നിറഞ്ഞ മഹാരാജാസിനെ പിന്നെ  ഒരോരുത്തരും കൊണ്ടാടി  പറഞ്ഞിട്ടും തീരുന്നില്ല ഒാര്‍മകള്‍ വന്നവരെയും വരാത്തവരെയും ഒാര്‍ത്തും അറിഞ്ഞും മഹാരാജാസ് ഇനിയുമുണ്ടാകും ചെറുപ്പം വിടാതെ