വർഷങ്ങളുടെ കാത്തിരിപ്പ് ഫലം കണ്ടു; അഞ്ജലിയുടെ വീട്ടിൽ കുടിവെള്ളമെത്തി

കുടിവെളളത്തിനായുളള കാത്തിരിപ്പ് ഫലം കണ്ടെതിന്റെ ആശ്വാസത്തിലാണ് കൊച്ചി പറവൂര്‍ ഏഴിക്കര സ്കൂളിലെ അഞ്ചാം ക്ലാസുകാരി അഞ്ജലി. സ്കൂള്‍ അധികൃതരും ഉദ്യോഗസ്ഥരും കിണഞ്ഞ് പരിശ്രമിച്ചാണ്കുരുന്നിന്റെ  കുടിവെളളമെന്ന ആഗ്രഹം സഫലമാക്കിയത്

കുടിവെളളത്തിനായുളള ഒന്നരക്കിലോമീറ്റര്‍ നടത്തം ഇനി വേണ്ടെന്ന സന്തോഷത്തിലാണ് അഞ്ചാം ക്ലാസുകാരി അഞ്ജലി.  വൈകിയെത്തുന്നതിന് പരിഭവിക്കുന്ന ടീച്ചറിനോട് ഇനി ധൈര്യമായി കൂട്ടുകൂടാം. കാരണം അഞ്ജലിയുടെ വീട്ടില്‍ കുടിവെളളമെത്തി

ഈ സന്തോഷത്തിന്റെ ക്രെഡിറ്റ് അ‍ഞ്ജലിയുടെ സഹപാഠികള്‍ക്കും അധ്യാപകര‍ക്കുമാണ്.  അഞ്ജലിയുടെ വീട്ടിലെ കുടിവെളളപ്രശ്നം ചൂണ്ടിക്കാട്ടി മുന്‍ കലക്ടര്‍ രാജമാണിക്യത്തിന് നിവേദനം നല്‍കുന്നതോടെയാണ് പ്രശ്നനത്തിന് പരിഹാര സാധ്യത തെളിഞ്ഞത്. എന്നിട്ടും കടമ്പകള്‍ എറെയുണ്ടായിരുന്നു. ചട്ടങ്ങള്‍ വില്ലനായതോടെ മന്ത്രി എ.കെ.ബാലന്‍ നേരിട്ടടപെട്ടു. ഇത് നേട്ടം തന്നെയാണ്. അഞ്ജലിക്ക് മാത്രമല്ല, ചട്ടങ്ങള്‍ക്കപ്പുറത്ത് പ്രശ്നപരിഹാരത്തിന്  ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കും