മെട്രോയാത്രക്കാര്‍ക്ക് ഒൗഷധസസ്യങ്ങള്‍ നല്‍കി ജില്ലാ ആയുഷ് വകുപ്പ്

മെട്രോയാത്രക്കാര്‍ക്ക് ഒൗഷധസസ്യങ്ങള്‍ നല്‍കി ജില്ലാ ആയുഷ് വകുപ്പ്. ദേശീയ ആയുര്‍േവദ ദിനാചരണത്തിന്റെ ഭാഗമായി കെ.എം.ആര്‍.എല്ലുമായി ചേര്‍ന്ന് പത്ത് മെട്രോ സ്റ്റേഷനുകളിലാണ് ഔഷധസസ്യങ്ങള്‍ വിതരണം ചെയ്തത്.

ആര്യവേപ്പ് മുതല്‍ പര്‍പ്പടകപ്പുല്ല്് വരെയുണ്ട് ഇക്കൂട്ടത്തില്‍. കെ.എം.ആര്‍.എല്ലുമായി സഹകരിച്ച് ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ജില്ലാ ആയുഷ് വകുപ്പാണ് പത്തു മെട്രോ സ്റ്റേഷനുകളില്‍ ഇതുപോലെ നാലായിരത്തോളം തൈകളാണ് വിതരണം ചെയ്യുന്നത്. എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍ ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ ആര്‍.ഉഷ ഉദ്ഘാടനം ചെയ്തു. 

ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ജനങ്ങളില്‍ ആയുര്‍വേദത്തെക്കുറിച്ച് അവബോധം വളര്‍ത്താനുള്ള പരിപാടികള്‍ ആരംഭിക്കാനാണ്  ദേശീയ ആയുഷ് മിഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തുടര്‍ പരിപാടികളും നടത്തും.