അന്ധകാരത്തോട് നവീകരിക്കാനുള്ള പദ്ധതിക്ക് തുടക്കമായി

എറണാകുളം തൃപ്പൂണിത്തുറയിലെ അന്ധകാരത്തോട് വൃത്തിയാക്കി നവീകരിക്കാനുള്ള കര്‍മപദ്ധതിക്ക് തുടക്കമായി. പതിനൊന്നരകോടിരൂപ ചെലവുള്ള പദ്ധതിയുടെ പ്രവൃത്തികള്‍ ജലസേചനവകുപ്പാണ് പൂര്‍ത്തിയാക്കുക. ഇതിന് മുന്നോടിയായി സ്ഥലം എം.എല്‍.എ എം.സ്വരാജിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.

മാര്‍ച്ചാണ്. ഒരുകാലത്ത് തെളിനീരൊഴുകിയ അന്ധകാരത്തോടിന്റെ പുനര്‍ജനിക്കായി നാട്ടുകാരുടെയെല്ലാം പിന്തുണതേടിയുള്ള മാര്‍ച്ച്.എം.എല്‍.എ എം.സ്വരാജ് നീക്കിവച്ച പത്തുകോടിരൂപയ്ക്ക് പുറമെ സര്‍ക്കാര്‍ ഏജന്‍സിയായ കിഫിയുടെ ഒന്നരക്കോടികൂടെ ചേര്‍ത്തുവച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചെളികോരിമാറ്റി കൈവെരിക്കെട്ടി തോടിനോട് അനുബന്ധിച്ച് നടപ്പാതയും തീര്‍ത്ത് റോഡും നന്നാക്കിയുള്ള സമഗ്രവികസനമാണ് ലക്ഷ്യം. 

2.17 കിലോമീറ്റര്‍ നീളമുള്ള തോടിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാനായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. ആറുമാസം കൊണ്ട് ജലസേചനവകുപ്പിന്റെ നേതൃത്വത്തില്‍ പ്ര‍വൃത്തികള്‍ പൂര്‍ത്തീകരിച്ച് തോട് നാടിന് സമര്‍പിക്കും. 

.