മൂന്നാർ എസ്റ്റേറ്റ് റോഡുകൾ പുനർനിർമിക്കാൻ നടപടിയില്ല

മൂന്നാറില്‍ കഴിഞ്ഞ പ്രളയകാലത്ത്  ഒലിച്ചുപോയ എസ്റ്റ്റ്റ് റോഡുകള്‍  പുനർനിർമിക്കാന്‍ നടപടിയില്ല. എസ്റ്റേറ്റ് ലയങ്ങളിലേയ്ക്കുള്ള റോഡുകളാണ് തകര്‍ന്ന് കിടക്കുന്നത്. കിലോമീറ്ററുകള്‍   ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

സൈലന്റ് വാലി, ഗൂഡാർവിള, നെറ്റിക്കുടി തുടങ്ങിയ മേഖലകളിലെ തോട്ടം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. എസ്റ്റേറ്റുകളിലെ മൂവായിരത്തോളം വരുന്ന തൊഴിലാളികൾക്ക് ആശ്രയമായ പാതകള്‍ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി തകര്‍ന്നിട്ട്  രണ്ട് മാസങ്ങൾ. വിദ്യാർത്ഥികളടക്കം കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. 

വഴി മോശമായതോടെ രോഗികളെ ആശപത്രിയിലെത്തിക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. ഗതാഗതം സുഗമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് തൊഴിലാളികൾ.