കുടുംബശ്രീയുടെ തോട്ടത്തില്‍ എള്ളും ജമന്തിപ്പൂവും നൂറുമേനി

ആലപ്പുഴ പത്തിയൂരില്‍ എള്ളുകൃഷിയില്‍ നൂറുമേനി വിളയിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. എള്ളിനൊപ്പം നാടിന് അത്ര പരിചിതമല്ലാത്ത ജമന്തിപ്പൂ കൃഷിയിലും ഈ പെണ്‍കൂട്ടായ്മ  വിജയംകണ്ടു. ഈ വിളഞ്ഞുനില്‍ക്കുന്ന എള്ളുപാടം പത്തിയൂരിലെ വനിതകളുടെ അധ്വാനത്തിന്റെ ഫലങ്ങളാണ്. ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ അഞ്ച് ഏക്കറിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷിയിറക്കിയത്.  

കായംകുളം സി.പി.സി.ആര്‍ഐ നല്‍കിയ മികച്ചയിനം എള്ളുവിത്തായ കായംകുളം വണ്ണാണ് ഇവിടെ പ്രധാനമായും വിതച്ചത്.  കൂടാതെ തിലറാണിയും തിലക്താരയും വിത്തുകളായി. എഴുപത്തി മൂന്ന് ദിവസം. വിളവ് സ്വപ്നതുല്യം.

എള്ളുകൃഷിക്ക് പുറമെ ജമന്തി പൂ വളര്‍ത്തലും ഇവിടെ വിജയകരമായി നടത്തുന്നുണ്ട്. ഇതോടൊപ്പം നല്ലവിളവുനല്‍കി ജൈവപച്ചക്കറികളും പെണ്‍കൂട്ടായ്മയില്‍ വിളവെടുത്തു