എ.ഡി.എസിനെ തിരഞ്ഞെടുത്തതിൽ തർക്കം; കുടുംബശ്രീക്കാർ തമ്മിൽ വാക്കേറ്റം

കോഴിക്കോട്ട് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുടുംബശ്രീക്കാരുടെ പ്രതിഷേധം. വെള്ളയില്‍ കോര്‍പറേഷന്‍ ഒാഫീസിലാണ് അറുപത്തിയേഴാം വാര്‍ഡില്‍ നിന്നെത്തിയ ഒരു കൂട്ടം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വാര്‍ഡിലെ 59 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുള്ളവര്‍ ഇന്നലെ യോഗം ചേര്‍ന്ന് എ.ഡി.എസിനെ െഎക്യകണ്ഠേന തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ റജിസ്റ്ററില്‍ മറ്റൊരാളുടെ പേരാണ് എഴുതി ചേര്‍ത്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കുടുംബശ്രീ പ്രവര്‍ത്തകര്‍ തമ്മിലും ഏറെനേരം വാക്ക് തര്‍ക്കമുണ്ടായി