സിപിഐ പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു

സിപിഐ ജില്ലാ കൗൺസിൽ അംഗത്തിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ എറണാകുളത്ത് സിപിഎമ്മിൽ ചേർന്നു. കൊച്ചി കോർപറേഷൻ സ്ഥിരം സമിതി മുൻ അധ്യക്ഷൻ കൂടിയായ ഇ.എം.സുനിൽകുമാറിൻറെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്. എന്നാൽ ഈ പ്രവർത്തകർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന നിലപാടിലാണ് സിപിഐ.

സിപിഎം ജില്ലാ സെക്രട്ടറി രക്തഹാരമണിയിച്ചു.പിന്നെ മുഷ്ടി ഉയർത്തി അഭിവാദ്യം ചെയ്തു. അങ്ങിനെ സിപിഐയുടെ എറണാകുളത്തെ അറിയപ്പെടുന്ന നേതാവായ ഇ.എം.സുനിൽകുമാർ സിപിഎമ്മായി. ഒപ്പം ജില്ലയിലെ പലമേഖലകളിൽ നിന്നെത്തിയ നൂറോളം സിപിഐ പ്രവർത്തകർക്കും സിപിഎം അംഗത്വം നൽകി. ഒരേ മുന്നണിയിലെ ഘടകകക്ഷിയെങ്കിലും സിപിഐയെ കുത്തിയായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസംഗമത്രയും .

സിപിഐ ജില്ലാ നേതൃത്വത്തോടുളള പ്രതിഷേധം ഇ.എം.സുനിൽകുമാറും ആവർത്തിച്ചു. എറണാകുളത്ത് ഇരു കമ്മ്യൂണിസ്റ്റു പാർട്ടുകൾക്കുമിടയിൽ നിലനിൽക്കുന്ന ശീതസമരത്തിൻറെ തുടർച്ചയാണ് സുനിൽകുമാറിൻറെയും കൂട്ടരുടെയും