മേൽപാലമില്ലാത്തത് എംപിയുടെയും മന്ത്രിയുടെയും കഴിവുകേട്: സാറാ ജോസഫ്

അപകടങ്ങള്‍ തുടര്‍ക്കഥയായ തൃശൂര്‍ പുതുക്കാട് ദേശീയപാതയില്‍ മേല്‍പാലം നിര്‍മിക്കാത്തത് മന്ത്രിയുടേയും എം.പിയുടേയും കഴിവുകേടാണെന്ന് എഴുത്തുകാരി സാറാ ജോസഫ്. മേല്‍പാലത്തിനു വേണ്ടി നാട്ടുകാര്‍ സത്യഗ്രഹ സമരം തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടു. 

തൃശൂര്‍– കൊച്ചി ദേശീയപാതയില്‍ പുതുക്കാട് ജങ്ഷന്‍ അപകടമേഖലയാണ്. ബി.ഒ.ടി. പാത വന്ന ശേഷം പതിനെട്ടു പേര്‍ പുതുക്കാട് ജങ്നില്‍ മാത്രം അപകടത്തില്‍ മരിച്ചു. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. പൊറുതിമുട്ടിയ നാട്ടുകാര്‍ കഴിഞ്ഞ മൂന്നാഴ്ചയായി സമരത്തിലാണ്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് സ്ഥലം എം.എല്‍.എ., സ്ഥലത്തെ എം.പി. സി.എന്‍.ജയദേവനും. ഈ രണ്ടു ജനപ്രതിനിധികളുടേയും അനാസ്ഥയാണ് ഈ സാഹചര്യത്തിന് കാരണമെന്ന് എഴുത്തുകാരി സാറാ ജോസഫ് കുറ്റപ്പെടുത്തി. 

പുതുക്കാട് ദേശീയപാത ജംക്ഷനില്‍ സിഗ്നല്‍ സംവിധാനമുണ്ട്. പക്ഷേ, വാഹനങ്ങളുടെ കുരുക്ക് നീളുമ്പോള്‍ പലപ്പോഴും സിഗ്നല്‍ പാലിക്കാറില്ല. ഇത് അപകടം വരുത്തിവയ്ക്കുന്നു. മാത്രവുമല്ല, ഈ മേഖലയില്‍ വാഹനങ്ങളുടെ തിരക്ക് പലപ്പോഴും പൊലീസിന് നിയന്ത്രിക്കാനും കഴിയുന്നില്ല. മേല്‍പാലം മാത്രമാണ് പോംവഴിയെന്ന് പൊലീസും പറയുന്നു. എന്നാല്‍ , മേല്‍പാലത്തിന് വേണ്ടി ജനപ്രതിനിധികളാരും മെനക്കെടുന്നില്ലെന്ന് മാത്രം.