ഷീ പാഡ് പദ്ധതിക്കു വേണ്ടി നിര്‍മാണ യൂണിറ്റ് തുടങ്ങി

സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്ന സർക്കാരിന്റെ ഷീ പാഡ് പദ്ധതിക്കു വേണ്ടി തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്വന്തമായി നിര്‍മാണ യൂണിറ്റ് തുടങ്ങി. സംസ്ഥാനത്തെ ആദ്യത്തെ പ്ലാന്റാണ് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങിയത്. നവകേരള മിഷന്റെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി. തൃശൂര്‍ കൈപറമ്പ് പഞ്ചായത്തിലെ വ്യവസായ പാർക്കിലാണ് ഈ യൂണിറ്റ്. മന്ത്രി കെ.ടി.ജലീല്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. 

ജില്ലയിലെ 90 സ്കൂളുകൾക്കായി നാപ്കിനുകൾ നിർമിക്കാൻ മൂന്നു യൂണിറ്റുകൾ സ്ഥാപിക്കും. ഇതിൽ ആദ്യത്തെ പ്ലാന്റാണ് കൈപറമ്പിലേത്. പ്രതിദിനം ആയിരം നാപ്കിനുകളുടെ ഉത്പാദന ശേഷിയാണ് യൂണിറ്റിനുള്ളത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 114 തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 300 സ്കൂളുകള്‍ പദ്ധതിയുടെ ഭാഗമാകും.