കൊച്ചി കുണ്ടന്നൂർ ജംക്ഷനിലെ അപകടാവസ്ഥയിലായ പോസ്റ്റുകള്‍ മാറ്റാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.കെ.എസ്.ഇ.ബി യുടെ അനാസ്ഥക്കെതിരെ മരട് നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പലതവണ പറഞ്ഞിട്ടും അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റുകൾ മാറ്റാൻ കെഎസ്ഇബി തയാറാകാഞ്ഞതോടെയാണ് ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കൗൺസിലർമാർക്ക് പിന്തുണയുമായി ഐഎൻടിയുസി പ്രവർത്തകരും നാട്ടുകാരും ഒത്തുകൂടി.
അപകട ഭീഷണി ഉയർത്തിയ മീഡിയനിലെ തകർന്ന ഒരു വൈദ്യുതി പോസ്റ്റ് മനോരമ ന്യൂസ് വാർത്തയെ തുടർന്ന് മാറ്റി പുതിയത് സ്ഥാപിച്ചു. എന്നാൽ അതിന് തൊട്ടടുത്തുള്ള പോസ്റ്റുകൾ മാറ്റാൻ കെഎസ്ഇബി തയാറായിട്ടില്ല. കുണ്ടന്നൂര്‍ ജങ്ഷനിലെ അപകടാവസ്ഥയിലുള്ള മുഴുവൻ വൈദ്യുത പോസ്റ്റുകളും മാറ്റുംവരെ സമരങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.