നാട്ടുകാരുടെ സുരക്ഷയ്ക്ക് പുല്ലുവില നല്കി കെഎസ്ഇബി. ദേശീയപാതയില്‍ കുണ്ടന്നൂര്‍ ജങ്ഷനില്‍ അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റ് മാറ്റാന്‍ രണ്ടു ദിവസമായിട്ടും കെഎസ്ഇബി നടപടിയെടുത്തില്ല. ഏതു നിമിഷവും നിലംപതിക്കാവുന്ന പോസ്റ്റിനു ചുവട്ടിലൂടെ ജീവന് പണയം വച്ചാണ് നാട്ടുകാരുടെ യാത്ര.
കുണ്ടന്നൂര്‍ ജങ്ഷനില്‍ നിന്ന് തേവരയിലേക്ക് തിരിയുമ്പോഴുളള മീഡിയനിലാണ് ഈ വൈദ്യുത പോസ്റ്റിന്റെ ഇങ്ങനെ വളഞ്ഞൊടിയാറായ നില്‍പ്പ്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ബസപകടമാണ് പോസ്റ്റിന്റെ നില ഇപ്പരുവത്തിലാക്കിയത്. ഗുരുതരമായ അപകടഭീഷണി ഉയര്‍ന്നിട്ടും ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത കെഎസ്ഇബിയുടെ നിലപാടില്‍ നാട്ടുകാരാകെ അസ്വസ്ഥരുമാണ്
കുണ്ടന്നൂര്‍ ജങ്ഷനിലെ മറ്റ് വൈദ്യുത പോസ്റ്റുകളുടെ സ്ഥിതിയും ഏറെക്കുറെ സമാനമാണ്. ഇത് കെഎസ്ഇബി ജീവനക്കാര്‍ക്ക് അറിയാത്തതുമല്ല. പക്ഷേ നാട്ടുകാരുടെ സുരക്ഷയെ കുറിച്ച് അവര്ക്കുളളത്ര ആശങ്ക കെഎസ്ഇബിക്ക് ഇല്ലെന്നു മാത്രം..