മുവാറ്റുപുഴയാറിലെ മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫെയ്സ്ബുക് കൂട്ടായ്മ. 'ചൂണ്ടയിടാന്‍ ഒരിടം' എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ അന്‍പതിനായിരം മീന്‍കുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറില്‍ നിക്ഷേപിക്കും.
'നല്ല പുഴ, നല്ല യുവത്വം' എന്ന സന്ദേശവുമായാണ് ഫെയ്സ്ബുക് കൂട്ടായ്മയായ 'ചൂണ്ടയിടാന്‍ ഒരിടം' മൂവാറ്റുപുഴയാറിന്റെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ തയാറെടുക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ അമ്പതിനായിരം മീന്‍കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിക്കാനാണ് കൂട്ടായ്മയുടെ പദ്ധതി. ആദ്യഘട്ടത്തില്‍ ഗണപതി കടവില്‍ 5000 മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
വരുംദിവസങ്ങളില്‍ കൂടുതല്‍ മീന്‍കുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിന്റെ മറ്റ് പ്രദേശങ്ങളില്‍ നിക്ഷേപിക്കും. ജലസ്രോതസ്സുകളുടെ സംരക്ഷണവും മാലിന്യ നിര്മ്മാര്ജ്ജനവുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങള്‍ നേരത്തെ മൂവാറ്റുപുഴയിലെ ചിറകളും തോടുകളും ശുചീകരിക്കാന്‍ ഗ്രൂപ്പ് അംഗങ്ങള്‍