മറുനാടൻ കരിമീൻ ആലപ്പുഴയിൽ എത്തുന്നതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോർട്ടു നൽകാൻ ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പുകൾക്കു കലക്ടർ ടി.വി. അനുപമ നിർദേശം നൽകി.
മറുനാടൻ കരിമീൻ വ്യാപകമായി എത്തുന്നത് കുട്ടനാട്ടിലെ ആഭ്യന്തര കർഷകരെ ബാധിക്കുന്നുണ്ടോ എന്നും പരിശോധിക്കും. പുറത്തു നിന്നു വരുന്ന കരിമീനിൻ മായം ചേരുന്നുണ്ടോയെന്നു പരിശോധിക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടനാടൻ കരിമീൻ എന്ന പേരിൽ ആലപ്പുഴയിൽ വിൽക്കുന്നതിലേറെയും ആന്ധ്ര കരിമീനാണെന്ന് മനോരമ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു