വാദ്യകലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികള്‍ തിമില പഠിക്കുന്നു. തൃശൂര്‍ വാളൂര്‍ നായര്‍ സമാജം സ്കൂളിലെ എട്ടു പെണ്‍കുട്ടികളാണ് പഞ്ചവാദ്യം കൊട്ടാന്‍ തിമില പഠിക്കുന്നത്. തൃശൂര്‍ കൊരട്ടിക്കു സമീപമുള്ള വാളൂര്‍ നായര്‍ സമാജം സ്കൂളിലെ കുട്ടികളാണിവര്‍. പഞ്ചവാദ്യത്തില്‍ അടുത്തയാഴ്ച അരങ്ങേറ്റം കുറിക്കും. പതിനെട്ടു കുട്ടികളാണ് വാദ്യകലയിലേക്ക് പ്രവേശിക്കുന്നത്. കൂട്ടിന് ഒരു വീട്ടമ്മയും തിമില കൊട്ടും.
ഒരു വര്‍ഷം നീണ്ട അദ്ധ്വാനം. അവധിക്കാലം ഉപേക്ഷിച്ച് പകല്‍ മുഴുവന്‍ തിമില കൊട്ടി പഠിച്ചു. പെണ്‍കുട്ടികളെ തിമില പഠിപ്പിക്കാന്‍ പല ആശാന്മാരും വൈമനസ്യം കാട്ടി. പക്ഷേ, സൗജന്യമായി പഠിപ്പിക്കാന്‍ ആശാന് അന്നമനട മുരളീധര മാരാര്‍ എത്തിയതോടെ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായി.
പൂരപറമ്പുകളില്‍ കുറേക്കാലം പഞ്ചവാദ്യം കണ്ട വീട്ടമ്മയാണ് സരസ്വതി. പെണ്‍കുട്ടികള്‍ തമില പഠിക്കുന്നത് കണ്ടപ്പോള്‍ മോഹം ഇരട്ടിയായി. അങ്ങനെയാണ്, കുട്ടികളുടെ സംഘത്തോടൊപ്പം ചേര്‍ന്നത്.
ശിഷ്യരുടെ ഇതുവരെയുള്ള പ്രകടനത്തില്‍ ആശാന് നല്‍കുന്നത് ഫുള്‍ എ പ്ലസ് ആണ്. കുഴൂര്‍ ഫൗണ്ടേഷനാണ് വാദ്യകലാ കേന്ദ്രത്തിന് തുടക്കമിട്ടത്.
മദ്ദളവും ഇടയ്ക്കയും കൊമ്പും ഇലത്താളവും ഇനി വിദ്യാര്‍ഥികളെ പഠിപ്പിക്കണം. അങ്ങനെ, ഒരു പഞ്ചവാദ്യ ടീം ആയി ഗ്രാമത്തിന്റെ യശസ് ഉയര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം.