E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

പ്രിയ വിദ്യാലയത്തിന് നാട്ടുകാരുടെ സമ്മാനം:ഹൈടെക് ക്ലാസ് മുറികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നവതി ആഘോഷിക്കാനൊരുങ്ങുന്ന വിദ്യാലയ മുത്തശ്ശിക്ക് പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സമ്മാനമായി ഹൈടെക് ക്ലാസ്മുറികൾ. തൃശൂർ കയ്പമംഗലത്തെ എസ്. എൻ. സ്മാരക യു.പി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളുമാണ് ഹൈടെക്കാക്കിയിരിക്കുന്നത്. മുഴുവൻ വിദ്യാർഥികളെയും നാട്ടിലെ വായനശാലകളിൽ അംഗത്വമെടുപ്പിച്ചും ഈ തീരദേശ സ്കൂൾ മാതൃകയായി. 

കയ്പമംഗലത്തിന് സമീപം പെരിഞ്ഞനത്തെ എസ്. എൻ. സ്മാരക യു.പി സ്കൂൾ ഈ നാട്ടിലെ വിദ്യാലയ മുത്തശ്ശിയാണ്. നാല് തലമുറയായി മൽസ്യത്തൊഴിലാളി കുട്ടികൾ വിദ്യാകേന്ദ്രം. 90 ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്ന വിദ്യാലയത്തോട് പൂർവവിദ്യാർഥികളും നാട്ടുകാരുമെല്ലാം ആദരവും സ്നേഹവും പ്രകടിപ്പിച്ചത് മുഴുവൻ ക്ളാസ്മുറികളും ഹൈടെക്കാക്കിയാണ്. 

പെയിന്റടിച്ചും ചിത്രം വരച്ചും ക്ളാസ് മുറികൾ അലങ്കരിച്ചതിനൊപ്പം എല്ലാ ക്ലാസ് മുറികളിലും എൽ.സി.ഡി പ്രോജക്ടറും വൈറ്റ് ബോർഡും ലാപ്ടോപ്പുമെല്ലാം എത്തിച്ചു. സർക്കാരിന്റെ പൊതുവിദ്യാലയ സംരക്ഷണമെന്ന ആശയമാണ് ഈ കൂട്ടായ്മക്ക് പ്രേരണയായത്. കുട്ടികളിൽ വായനാശീലം വളർത്താനും ഈ സ്കൂൾ അനുകരണീയമായ മാതൃക ഒരുക്കിയിരിക്കുകയാണ്. നാട്ടിലെ വിവിധ വായനശാലകളിലായി സ്കൂളിലെ നാനൂറ് വിദ്യാർഥികളെയും അംഗത്വമെടുപ്പിച്ചു.  വിദ്യാർഥികൾ അംഗത്വമെടുത്തതോടെ നാട്ടിലെ വായനശാലകളും കൂടുതൽ പുസ്തകങ്ങളെത്തിച്ച് സജീവമായി. സ്കൂളിന്റെ പുരോഗതിക്കായി കൂട്ടായ പരിശ്രമം തുടരാനാണ് ഈ നാട്ടുകാരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :