കൊച്ചി കിഴക്കമ്പലത്തെ ലക്ഷം വീടുകൾ പുനരുദ്ധരിക്കാനുള്ള ട്വന്റി ട്വന്റി ഗ്രൂപ്പിന്റെ എന്റെ വീട് പദ്ധതി അവസാനഘട്ടത്തില്‍. ഒരു വീടിന് 14 ലക്ഷം രൂപ ചെലവിട്ട് 38 വീടുകളാണ് ഞാറള്ളൂർ കോളനിയില്‍ ഒരുങ്ങുന്നത്.
ഈ ഓണത്തിനാകും ഞാറള്ളൂർ കോളനിക്കാരുടെ പുതിയ ഗൃഹപ്രവേശം. ഒരു ഭിത്തിക്ക് ഇരുപുറവുമായി നിർമിച്ച ചെറിയ ലക്ഷംവീടുകളിൽ നാലുപതിറ്റാണ്ടോളമായി കിടന്നുറങ്ങിയവർക്ക് ചേക്കേറാൻ പുതിയ വീടുകൾ ഒരുങ്ങുന്നു.
ഞാറള്ളൂർ കോളനിയിലെ പഴയ കെട്ടിടങ്ങളിൽ നിന്ന് 720 ചതുരശ്ര അടിയുള്ള പുതിയ വീടുകളിലേക്ക് മാറുന്നത് 38 കുടുംബങ്ങളാണ്. രണ്ടു കിടപ്പ്മുറി, കാർപോർച്ച്, അടുക്കള, ശുചിമുറികൾ , സിറ്റൗട്ട് എന്നിവയുൾപ്പെടുന്നതാണ് ഓരോവീടുകളും. ഒാരോ വീടിനും ചെലവ് 14 ലക്ഷം രൂപ വരും.