കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ കവലകളില്‍ ഒന്നായ തേവരയില്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തി. തിരക്ക് നിയന്ത്രണാതീതമായതോടെയാണ് പ്രശ്ന പരിഹാരത്തിന് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.
വാഹനങ്ങളുടെ തിരക്കും അതിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്കും പതിവാണ് തേവരയില്‍.ചിലപ്പോഴൊക്കെ ഒരു ഡസന്‍ പൊലീസുകാര്‍ ഒന്നിച്ചിറങ്ങിയാലും നിയന്ത്രിക്കാനാവാത്തത്ര തിരക്ക്. ഈ തിരക്കിനൊരറുതി വരുത്താനാണ് േതവരയില് ട്രാഫിക് സിഗ്നല്‍ ഏര്‍പ്പെടുത്താന്‍ സിറ്റി പൊലീസ് തീരുമാനിച്ചത്. സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ സിഗ്നല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.
സിഗ്നല്‍ സംവിധാനത്തിലൂടെ ഗതാഗതം ക്രമീകരിക്കുന്നതിനൊപ്പം ജോലി ഭാരം കുറയുമെന്നും പൊലീസുദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ടൈമര്‍ അടക്കം ക്രമീകരിച്ച് ഒരാഴ്ച കൊണ്ടേ സിഗ്നല്‍ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകൂ.