പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴയിൽ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. ലഹരിമുക്ത സന്ദേശവുമായി 250ലേറെ പേരാണ് മാരത്തോണിൽ അണിനിരന്നത്. കൊയമ്പത്തൂർ സ്വദേശി വടിവേൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലഹരി മുക്ത സമൂഹമെന്ന സന്ദേശവുമായാണ് റോട്ടറി ക്ലബ് തൊടുപുഴയിൽ മിനി മാരത്തൺ സംഘടിപ്പിച്ചത്. ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ നിന്നായിരുന്നു മാരത്തണിന്റെ തുടക്കം. കൊച്ചി റേഞ്ച് െഎ.ജി പി.വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
തൊടുപുഴ ന്യൂമാൻ കോളജിൽ നിന്നാരംഭിച്ച് നഗരംചുറ്റി റിങ് റോഡിലൂടെ 10 കിലോമീറ്ററായിരുന്നു ഓട്ടം.
യുവാക്കൾക്കൊപ്പം പ്രായം തളർതാത്ത പോരാട്ടവീര്യവുമായെത്തിയ മുതിർന്നവരും മാരത്തണ്ണിന്റെ ആവേശമായി. 10 കിലോമീറ്റർ 34 മിനിറ്റിൽ കീഴടക്കിയ കൊയമ്പത്തൂർ സ്വദേശി വടിവേൽ ഒന്നാമനായി.
സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ പി.െജ. ജോസഫ് എംഎൽഎ വിതരണം ചെയ്തു.