ഈ ഹാലോവീൻ സീസണിൽ നിഗൂഢവും ഭയാനകവുമായ കഥകൾ കേൾക്കാൻ താല്‍പര്യമുള്ളവർക്കായി ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഒരു പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
പ്രശസ്തമായ 'ബോറോസ് ഓഫ് ദി ഡെഡ്' (Boroughs of the Dead) ടൂർ കമ്പനിയുടെ സ്ഥാപകയായ ആൻഡ്രിയ ജെയ്ൻസ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് മനസുതുറന്നത്. ന്യൂയോർക്കിലെ അഞ്ച് ബറോകളിൽ വെച്ച് സ്റ്റേറ്റൻ ഐലൻഡിലാണ് ആണ് ഏറ്റവും കൂടുതൽ പ്രേതബാധയുള്ളതും അമാനുഷിക സംഭവങ്ങൾ നടന്നിട്ടുള്ളതെന്നുമാണ് ഇവർ വെളിപ്പെടുത്തിയത്.
നൂറ്റാണ്ടുകളായി പ്ലേഗ്, മഞ്ഞപ്പിത്തം, വസൂരി തുടങ്ങിയ ഗുരുതരമായ പകർച്ചവ്യാധികൾ ബാധിച്ച രോഗികളെ ക്വാറന്റീൻ ചെയ്യാനും ചികിത്സിക്കാനുമായി മാത്രം കൊണ്ടുവന്നിരുന്ന പഴയ ആശുപത്രികൾ, ഉപേക്ഷിക്കപ്പെട്ട കപ്പലുകൾ, ചരിത്രപ്രസിദ്ധമായ കോട്ടകൾ, കൊട്ടാരങ്ങൾ എന്നിവ കൊണ്ട് സ്റ്റേറ്റൻ ഐലൻഡ് ഈ ഹൊറാർ കഥകളിൽ മുന്നിട്ടു നിൽക്കുന്നതാണ്.
1799-ൽ മഞ്ഞപ്പിത്തം ബാധിച്ചവരെ പാർപ്പിക്കാൻ ഇവിടെ ഒരു ആശുപത്രി ഉണ്ടായിരുന്നു എന്നാൽ, 1858-ൽ പ്രദേശവാസികൾ തന്നെ അത് തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കൂടാതെ, ക്ഷയരോഗികൾക്കായുണ്ടായിരുന്ന 1913-ൽ സ്ഥാപിതമായ സീ വ്യൂ ഹോസ്പിറ്റലും ഈ പ്രദേശത്തുണ്ടായിരുന്നു എന്ന് പറയുന്നു.
നഗരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് എന്തൊക്കെ അസാധാരണമായ കാര്യങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും ആളുകൾ പല കാഴ്ചകളും കണ്ടിട്ടുണ്ടെന്നുമാണ് മറ്റൊരു കഥ. എന്തായാലും അസ്വസ്ഥതയുണ്ടാക്കുന്ന നിരവധി കഥകളും ചരിത്രശേഷിപ്പുകളും ഈ ദ്വീപിൽ ഒളിഞ്ഞിരിപ്പുണ്ട്. പ്രേതകഥകളിലും നിഗൂഢതകളിലും താൽപ്പര്യമുള്ള സഞ്ചാരികൾക്ക് ഹാലോവീൻ കാലത്ത് ഒരു വ്യത്യസ്ത അനുഭവമായിരിക്കും സ്റ്റേറ്റൻ ഐലൻഡിലേക്കുള്ള യാത്ര.