അവധിക്കാലം ആഘോഷമാക്കാന്‍ കോഴിക്കോടെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ബേപ്പൂര്‍. അഞ്ചാമത് വാട്ടര്‍ ഫെസ്റ്റിന്‍റെ ഭാഗമായി വിവിധ കലാപരിപാടികളും മല്‍സരങ്ങളും അരങ്ങേറുകയാണ്. ടൂറിസം വകുപ്പാണ് ഫെസ്റ്റിന്‍റെ സംഘാടകര്‍.
ചാലിയാര്‍ അറബികടലുമായി ഒന്നിക്കുകയാണ്. ബേപ്പൂരിന്‍റെ ഈ സൂര്യാസ്തമയത്തിന് ഭംഗി അല്‍പ്പം കൂടുതലാണ്. കാരണം കടപ്പുറം വാട്ടര്‍ഫെസ്റ്റിന്‍റെ ആരവങ്ങളിലേയ്ക്ക് നീങ്ങിതുടങ്ങി കഴിഞ്ഞു. കുഞ്ഞ് മനസുകള്‍ക്കിത് കൗതുകത്തിന്‍റെ കാഴ്ചകള്‍. പട്ടത്തേക്കാള്‍ ഉയരത്തില്‍ പറക്കണമെന്ന് മോഹം. രുചിവൈവിധ്യങ്ങള്‍ ആസ്വദിച്ച് നുണയുന്നു ചിലര്‍.
ഞായറാഴ്ച വരെ നടക്കുന്ന ഫെസ്റ്റില്‍ വിവിധ കലാപരിപാടികളും ജല സാഹസിക കായിക മത്സരങ്ങളുമുണ്ടാവും.