Image Credit: x.com/AirIndiaX

തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള ഉള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വിമാന സർവീസുകൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി. ദുബായിലേക്ക് ഒക്ടോബർ 28 മുതൽ ആഴ്ചയിൽ നാലു ദിവസവും അബുദാബിയിലേക്ക് ആഴ്ചയിൽ മൂന്നുദിവസവും സർവീസ് നടത്തും. അബുദാബിയിലേക്കുള്ള സർവീസ് ഡിസംബർ 3 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബിസിനസ് ക്ലാസ് ഉള്ള വിമാനങ്ങൾ തിരുവനന്തപുരത്തുനിന്നും ആഴ്ചയിൽ മൂന്നുദിവസം സർവീസ് നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഗൾഫ് രാജ്യങ്ങളിൽ പര്യടന നടത്തുമ്പോൾ ആണ് നിർണായകമായ തീരുമാനം വന്നത്.

ENGLISH SUMMARY:

Kerala Chief Minister announced that Air India Express will restart its Thiruvananthapuram–Dubai service from October 28 with four weekly flights. The Abu Dhabi route will begin on December 3 with three weekly services. Air India also confirmed that business-class aircraft will operate from Thiruvananthapuram three times a week. The decision was taken during the CM’s Gulf tour.