രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് മുഖ്യമന്ത്രി. പുറത്തുവന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങള്‍. രാഹുലിന് വെട്ടുകിളിക്കൂട്ടം സംരക്ഷണമൊരുക്കി. പൊലീസ് ഫലപ്രദമായി ഇടപെടുന്നുണ്ട്. മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ പൊലീസിന് കഴിയുമെന്നും മുഖ്യമന്ത്രി. എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. 

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി. അധികാര വികേന്ദ്രീകരണം വളര്‍ച്ചയെ സഹായിച്ചു. കൊച്ചിയുടെ മുഖച്ഛായ മാറിയെന്ന് മുഖ്യമന്ത്രി.  കൊച്ചി മെട്രോ, വാട്ടര്‍മെട്രോ എന്നിവ രാജ്യത്തിന് അഭിമാനം. വിശപ്പ് രഹിത നഗരമെന്ന സ്വപ്നം കൊച്ചിയില്‍ യാഥാര്‍ഥ്യമായി. ബ്രഹ്മപുരം മാലിന്യപ്രശ്നം പരിഹരിച്ചു, പച്ചപ്പിലേക്ക് തിരികെയെത്തിച്ചുവെന്നും മുഖ്യമന്ത്രി. 

ബ്രിട്ടാസിനെ പിന്തുണച്ച മുഖ്യമന്ത്രി, കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുക പ്രധാനമാണെന്ന് പറഞ്ഞു. നാടിന്റെ ആവശ്യങ്ങള്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് നേടിയെടുക്കണം. രാജ്യസഭയിലെ സിപിഎം നേതാവെന്ന നിലയില്‍ ഫലപ്രദമായി ബ്രിട്ടാസ് അക്കാര്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി.  

ENGLISH SUMMARY:

Rahul Mamkootam is accused of sexual perversion by the Chief Minister. The police are intervening effectively and are expected to apprehend him soon.