ചെനാബ് പാലം ഉദ്ഘാടനം ചെയ്ത അതേ ദിവസമാണ് കത്ര - ശ്രീനഗർ വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഇതോടെ യാത്രാദൂരം ഇപ്പോൾ മൂന്നു മണിക്കൂർ ആയി കുറഞ്ഞിരിക്കുകയാണ്. നേരത്തെ ഏഴു മണിക്കൂർ ആയിരുന്നു യാത്രാദൈര്‍ഘ്യം.
കത്രയിൽ നിന്ന് രാവിലെ 08.10ന് പുറപ്പെടുന്ന വന്ദേഭാരത് 11.20ന് ശ്രീനഗറിൽ എത്തും. ശ്രീനഗറിൽ നിന്ന് 12.45ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് വൈകുന്നേരം 3.55ന് വീണ്ടും കത്രയിൽ എത്തും.
അതേസമയം, കത്ര - ശ്രീനഗർ വന്ദേഭാരത് തുടങ്ങിയപ്പോൾ തന്നെ ആദ്യ ആഴ്ചയിലേക്കുള്ള ടിക്കറ്റുകൾ മുഴുവനായും വിറ്റു പോയിരുന്നു. 478 ചെയർ കാർ സീറ്റുകളും 52 എക്സിക്യുട്ടീവ് സീറ്റുകളുമാണ് വന്ദേ ഭാരത് എക്സ്പ്രസിൽ ഉള്ളത്. പഹൽഗാം ആക്രമണത്തിന് ശേഷം ജമ്മു - കശ്മീരിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് വന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ കശ്മീർ വിനോദസഞ്ചാര മേഖലയിലേക്കുള്ള ഒരു വെളിച്ചവും പ്രതീക്ഷയും കൂടിയാണ് കത്ര - ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ്.
മേഖലയിലെ മനോഹരമായ മലനിരകളും താഴ്വരകളും കണ്ട് ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ സഞ്ചരിച്ചാണ് കത്ര - ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസിന്റെ യാത്ര. അത് മാത്രമല്ല ബനിഹാൾ ടണലിലൂടെയും ഇത് യാത്ര ചെയ്യുന്നു. ഐആർസിടിസിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് മുഖേനയോ റെയിൽവേ സ്റ്റേഷനിൽ എത്തിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
സമയവും ടിക്കറ്റ് നിരക്കും
കത്ര - ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് (26401) രാവിലെ 08.10ന് ആരംഭിക്കും. ശ്രീനഗറിൽ രാവിലെ 11.08ന് എത്തും. ചെയർ കാർ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്നതിന് 715 രൂപയാണ് ഒരാൾക്ക് ചാർജ്. ഈ ടിക്കറ്റിനൊപ്പം യാത്രക്കാർക്ക് വെജിറ്റേറിയൻ മീൽ ബുക്ക് ചെയ്യാവുന്നതാണ്. ചൊവ്വാഴ്ചകളിൽ സർവീസ് ഉണ്ടായിരിക്കില്ല. കത്ര - ശ്രീനഗർ (26403) ഉച്ചകഴിഞ്ഞ് 2.55ന് കത്രയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.53ന് ശ്രീനഗറിൽ എത്തും. 660 രൂപയാണ് ചെയർ കാർ ടിക്കറ്റിന്റെ ചാർജ്. ചായയും സ്നാക്സും ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ 695 രൂപയാണ് ചാർജ്. എക്സിക്യുട്ടീവ് ചെയറിന് 1270 രൂപയാണ് ടിക്കറ്റ് ചാർജ്. ബുധനാഴ്ചകളിൽ ഈ ട്രെയിൻ ഉണ്ടായിരിക്കില്ല.ശ്രീനഗർ - കത്ര (26404) വന്ദേഭാരത് എക്സ്പ്രസ് ശ്രീനഗറിൽ നിന്ന് രാവിലെ 08.00 മണിക്ക് പുറപ്പെട്ട് കത്രയിൽ രാവിലെ 10.58 ന് എത്തും. ബുധനാഴ്ചകളിൽ ഈ ട്രെയിൻ ഉണ്ടായിരിക്കില്ല. ശ്രീനഗർ - കത്ര (26402) വന്ദേ ഭാരത് എക്സ്പ്രസ് ശ്രീനഗറിൽ നിന്ന് ഉച്ചയ്ക്ക് 02.00 മണിക്ക് യാത്ര ആരംഭിച്ച് കത്രയിൽ വൈകുന്നേരം 4.58ന് എത്തും. ചൊവ്വാഴ്ചകളിൽ ഈ ട്രെയിൻ ഉണ്ടായിരിക്കില്ല.
ഹിമസാഗർ എക്സ്പ്രസ്
കന്യാകുമാരിയിൽ നിന്ന് കത്ര വരെയുള്ള ഹിമസാഗർ എക്സ്പ്രസ് (16317) ആണ് ദക്ഷിണേന്ത്യയിൽ നിന്ന് കശ്മീരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരേയൊരു ട്രയിൻ. കന്യാകുമാരിയിൽ നിന്ന് ഉച്ചയ്ക്ക് 02.15ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ പാലക്കാട് വഴിയാണ്.