ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും മനോഹരമായ സൗകര്യങ്ങളിലൊന്നാണ് ഓട്ടോ അപ്ഗ്രഡേഷന്‍. സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ചിലഘട്ടങ്ങളില്‍ എസി കോച്ചുകളിലേക്ക് ടിക്കറ്റ് അനുവദിച്ച് നല്‍കാറുണ്ട്. ഓട്ടോ അപ്ഗ്രഡേഷന്‍ സംബന്ധിച്ച ഏറ്റവും പുതിയ സര്‍ക്കുലര്‍ പ്രകാരം, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റിനും ഓട്ടോ അപ്ഗ്രഡേഷന്‍ ലഭിക്കും.
ബുക്ക് ചെയ്ത ക്ലാസിൽ സീറ്റ് ലഭ്യമല്ലെങ്കില്‍ ടിക്കറ്റ് ലഭ്യമായ ഉയർന്ന ക്ലാസിലേക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ലഭിക്കുമെന്നാണ് റെയില്‍വെയുടെ പുതിയ സർക്കുലറിൽ പറയുന്നത്. പുതിയ എസി ഇക്കണോമി കോച്ച്, വിസ്റ്റഡോം നോണ്‍ എസി കോച്ച്, വിസ്റ്റഡോ കോച്ച്, എക്സിക്യൂട്ടീവ് അനുഭൂതി കോച്ച് എന്നിവയെയും അപ്ഗ്രഡേഷന്‍റെ ഭാഗമാക്കിയിട്ടുണ്ട്. 2014 ല്‍ സ്കീം അപ്ഡേറ്റ് ചെയ്തശേഷം അവതരിപ്പിച്ച കോച്ചുകളാണിവ.
സ്ലീപ്പര്‍ ക്ലാസ്, എസി ഇക്കണോമി (3ഇ), തേഡ് എസി (3എ), സെക്കന്‍ഡ് എസി, ഫസ്റ്റ് എസി എന്നിങ്ങനെയാണ് ട്രെയിനിലെ സ്ലീപ്പിങ് കോച്ചുകളുടെ ശ്രേണി. ടിക്കറ്റ് ബുക്കിങ് സമയത്ത് ഓട്ടോ അപ്ഗ്രേഡ് തിരഞ്ഞെടുക്കുന്നവരെ മാത്രമെ അപ്ഗ്രഡേഷനമായി പരിഗണിക്കുകയള്ളൂ. ഓട്ടോ അപ്ഗ്രേഡ് തിരഞ്ഞെടുത്ത് തേഡ് എസിയില്‍ ടിക്കറ്റെടുത്തൊരാള്‍ക്ക് വെയ്റ്റിങ് ലിസ്റ്റാണെങ്കില്‍ കൂടി, സീറ്റുകള്‍ ലഭ്യമാണെങ്കില്‍ സെക്കന്‍ഡ് എസിയിലേക്ക് അപ്ഗ്രഡേഷന്‍ ലഭിക്കും. സെക്കന്‍ഡ് എസിയില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ലാതിരിക്കുകയും സീറ്റ് ലഭ്യമാകുകയും ആണെങ്കിലാണ് ഈ സൗകര്യം ലഭിക്കുകയുള്ളൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരമാവധി രണ്ട് ലെവലുകളിലേക്ക് മാത്രമെ അപ്‌ഗ്രേഡ് ലഭിക്കുകയുള്ളൂ.
സെക്കന്‍ഡ് എസിയിലുള്ളവര്‍ക്ക് മാത്രമെ ഫസ്റ്റ് എസിയിലേക്ക് ഓട്ടോ അപ്ഗ്രഡേഷന് പരിഗണിക്കുകയുള്ളൂ.
മുഴുവൻ യാത്രാനിരക്കും നൽകുന്ന യാത്രക്കാർക്ക് മാത്രമേ അപ്ഗ്രഡേഷന്‍ ലഭിക്കുയുള്ളൂ.
ലോവർ ബെർത്ത് യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും അപ്‌ഗ്രഡേഷന്‍ ലഭിക്കും.