flight-judges

TOPICS COVERED

ഇന്ത്യയില്‍ നിന്നും വിയറ്റ്നാമിലേക്ക് 11 രൂപയ്ക്ക് പറക്കാന്‍ ഓഫര്‍ അവതരിപ്പിച്ച് വിയറ്റ്ജെറ്റ് എയര്‍. ഇക്കോ ക്ലാസിലുള്ള ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. ഇന്ത്യയില്‍ നിന്നും വിയറ്റ്നാമിലെ വിവിധ നഗരങ്ങളിലേക്ക് ഡീലിന്‍റെ ഭാഗമായി യാത്ര ചെയ്യാം.  

മുംബൈ, ഡല്‍ഹി, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും വിയറ്റ്നമിലെ ഹോ ചി മിൻ സിറ്റി, ഹനോയ്, ഡാ നാങ് തുടങ്ങിയ നഗരങ്ങളിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. 2025 ഡിസംബര്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 

യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. അതേസമയം അവധി സമയങ്ങളിലും തിരക്കേറിയ സമയത്തും ഓഫര്‍ ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. വിയറ്റ്ജെറ്റ് എയറിന്‍റെ വെബ്സൈറ്റിലും ആപ്പില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.  

11 രൂപ ടിക്കറ്റ് ആകര്‍ഷകമാണെങ്കിലും ചില നിബന്ധനകൾക്ക് വിധേയമായി മാത്രമെ വിയറ്റ്ജെറ്റ് എയർ യാത്രക്കാർക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. 2025 ഡിസംബര്‍ 31 വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഈ ഓഫര്‍ ലഭ്യമാകുക. യാത്രായില്‍ മാറ്റം വരുത്തിയാല്‍ അധിക നിരക്കുകൾ ഈടാക്കും. 

ഒരു യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ റീഫണ്ട് യഥാർത്ഥ പേയ്‌മെന്റ് രീതിയിലേക്ക് ക്രെഡിറ്റ് ചെയ്യില്ല. പകരം യാത്രാ വാലറ്റിലേക്കാണ് തുക അനുവദിക്കുക. അത് ഭാവിയിലെ ബുക്കിങുകൾക്ക് ഉപയോഗിക്കാം. ഡിസംബര്‍ 31 വരെ സമയമുണ്ടെങ്കിലും വലിയ ഡിമാന്‍റുള്ളതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ ഓഫര്‍ ലഭിക്കുകയുള്ളൂ. 

ഈ മാസം ഹൈദരാബാദിൽ നിന്നും ബെംഗളൂരുവിൽ നിന്നും ഹോ ചി മിൻ സിറ്റിയിലേക്ക് രണ്ട് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാൻ വിയറ്റ്ജെറ്റിന് പദ്ധതിയുണ്ട്. ഇതോടെ 10 ഇന്ത്യൻ റൂട്ടുകളിലായി വിയറ്റ്ജെറ്റിന് ആഴ്ചയിൽ 78 വിമാന സർവീസുകൾ ഉണ്ടാകും.

ENGLISH SUMMARY:

VietJet Air offers flights from India to Vietnam for just ₹11! The deal applies to economy class tickets, covering multiple Vietnamese cities. Book now for this incredible travel offer.

vietnam-offer-JPG