ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സിംഗപ്പൂരിന്‍റേത്. 2025 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം 193 രാജ്യങ്ങളിലേക്ക് സിംഗപ്പൂര്‍ പാസ്പോര്‍ട്ടിന് വിസ ഫ്രീ പ്രവേശനം ലഭിക്കുക. 2024 നെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല. അതേസമയം ഫ്രീ വിസ പ്രവേശനം ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്.
മുന്‍കൂര്‍ വിസയില്ലാതെ എത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഹെര്‍ലി പാസ്പോര്‍ട്ട് സൂചിക തയ്യാറാക്കിയിട്ടുള്ളത്. 199 പാസ്പോര്‍ട്ടുകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍റെ പങ്കാളിത്തത്തോടെയാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്.
ലോകത്തെ 227 രാജ്യങ്ങളില്‍ 193 ഇടത്ത് സിംഗപ്പൂര്‍ വിസ ഹോള്‍ഡര്‍ക്ക് വിസ– ഫ്രീ സൗകര്യം ലഭിക്കും. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരാണ് രണ്ടാം സ്ഥാനത്ത്. 190 രാജ്യങ്ങളില്‍ വിസ ഫ്രീ സൗകര്യം ലഭിക്കും. ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് ഫ്രാന്‍സ്, ജര്‍മനി, അയര്‍ലാന്‍ഡ്, ഇറ്റലി സ്പെയിന്‍ എന്നി രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. 189 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
സൂചികയിലെ അവസാന സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. അഫ്ഗാന്‍റെ പാസ്പോര്‍ട്ട് ഹോള്‍ഡ് ചെയ്യുന്നവര്‍ക്ക് 25 രാജ്യങ്ങളിലേക്ക് മാത്രമാണ് യാത്ര അനുമതിയുള്ളത്. സൂചികയില്‍ 99-ാം സ്ഥാനമാണ് അഫ്ഗാന്. സിറിയ ആണ് 98-ാം സ്ഥാനത്ത്. 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. 30 രാജ്യങ്ങളിലേക്ക് യാത്ര സൗകര്യമുള്ള ഇറാഖിന്‍റെ പാസ്പോര്‍ട്ടാണ് 97-ാം സ്ഥാനത്ത്. മ്യാന്‍മാറിന്‍റെ സ്ഥാനം 88 ആണ്. ശ്രീലങ്ക-91, ബംഗ്ലാദേശ്- 93, നേപ്പാള്‍-94, പാകിസ്ഥാന്‍- 96 എന്നിങ്ങനെയാണ് അയല്‍ക്കാരുടെ സ്ഥാനം.
ഇന്ത്യ 80-ാം സ്ഥാനത്താണ്. 56 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഹോള്‍ഡര്‍മാര്‍ക്ക് വിസ–ഫ്രീ സൗകര്യം ലഭിക്കും. താജിക്കിസ്ഥാന്‍, അള്‍ജീരിയ, ഇക്വറ്റോറിയൽ ഗിനി എന്നി രാജ്യങ്ങും ഇന്ത്യയോടൊപ്പം 80-ാം സ്ഥാനത്തുണ്ട്. 2024 ലെ പട്ടികയിലും 80-ാം സ്ഥാനത്താണ് ഇന്ത്യ. അന്ന് 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്ര എളുപ്പമായിരുന്നു.