Image Credit: Google Playstore
ട്രെയിന്‍ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ ലഭിക്കുന്ന ഇന്ത്യന്‍ റെയില്‍വെയുടെ സൂപ്പര്‍ ആപ്പ് സ്വറെയില്‍ (SwaRail) പുറത്തിറങ്ങി. സെന്‍റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആണ് ആപ്പ് പുറത്തിറക്കിയത്. നേരത്തെ വിവിധ ആപ്പുകളിലൂടെ ലഭിച്ചിരുന്ന ഇന്ത്യന്‍ റെയില്‍വേ സേവനങ്ങള്‍ ഇനി മുതല്‍ സ്വറെയില്‍ ആപ്പിലൂടെ ലഭ്യമാകും.
റിസര്‍വ്ഡ്, അണ്‍റിസര്‍വ്‍ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും പാര്‍സല്‍, പ്ലാറ്റഫോം റിസര്‍വേഷന്‍ സേവനങ്ങള്‍, ട്രെയിന്‍, പിഎന്‍ആര്‍ അന്വേഷണങ്ങള്‍, റെയിൽ മദാദ് വഴിയുള്ള ഉപഭോക്തൃ സേവനങ്ങള്‍, ടെരിയിനില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍ എന്നിവ ആപ്പിലൂടെ ലഭിക്കും. നിലവില്‍ ബിറ്റ ടെസ്റ്റിങിനായി ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പില്‍ സ്റ്റോറിലും സ്വറെയില്‍ ലഭിക്കുന്നുണ്ട്.
സിംഗിള്‍ സൈന്‍ ഓണ്‍ ആണ് ആപ്പിന്‍റെ പ്രധാന പ്രത്യേകത. നേരത്തെ അണ്‍റിസര്‍വ്ഡ് ടിക്കറ്റിന് യുടിഎസ് മൊബൈല്‍ ആപ്പും റിസര്‍വേഷന് ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പിലും പ്രത്യേക ലോഗിന്‍ ആവശ്യമായിരുന്നു. എന്നാല്‍ സ്വറെയില്‍ ആപ്പില്‍ ഒറ്റ ലോഗിന്‍ വഴി എല്ലാ ഫീച്ചറും ലഭിക്കും. ഇതോടൊപ്പം ഒറ്റ പ്ലാറ്റ്ഫോമില്‍ റെയില്‍വെ സേവനങ്ങള്‍ ഉപയോഗിക്കാം.
നിലവിലുള്ള റെയില്‍ കണക്ട്, യുടിഎസ് ആപ്പ് ക്രെഡിന്‍ഷ്യല്‍സ് ഉപയോഗിച്ച് പുതിയ ആപ്പില്‍ ലോഗിന്‍ അനുവദിക്കും. ഒരിക്കല്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ എം–പിന്‍ ഉപയോഗിച്ചോ, ബയോമെട്രിക് ലോഗിന്‍ വഴിയോ ആപ്പ് ഉപയോഗിക്കാം. ടെസിറ്റിങിനായി ലോഞ്ച് ചെയ്ത ആപ്പിന്‍റെ ടെസ്റ്റിങ് സ്‌ലോട്ടുകള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഏകദേശം നിറഞ്ഞിട്ടുണ്ട്. ടെസ്റ്റിങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതോടെ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.