സെലിബ്രിറ്റികളുടെ ഡയറ്റിങ് രീതികളും രൂപമാറ്റവുമെല്ലാം ആളുകള്‍ക്കിടയില്‍ വളരെ പെട്ടന്ന് ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ നിര്‍മാതാവ് ബോണികപൂറിന്റെ രൂപമാറ്റമാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച. പഴയ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരീരഭാരം കുറച്ച ബോണി കപൂറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.
എന്നാല്‍ ജിമ്മിലൂടെയല്ല തന്റെ ഭാരം കുറച്ചതെന്ന് ബോണി കപൂര്‍ വ്യക്തമാക്കി. തന്റെ രൂപമാറ്റത്തിന് കാരണം കര്‍ശമായ ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 26 കിലോയോളം ഭാരമാണ് ബോണി കപൂര്‍ കുറച്ചത്.
അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കി, അത്താഴം ഒഴിവാക്കി അതിന് പകരം സൂപ്പ് കഴിക്കാന്‍ തുടങ്ങി. പ്രഭാത ഭക്ഷണമായി റൊട്ടിയും പഴങ്ങളും ജ്യൂസുകളുമായിരുന്നു അദ്ദേഹം കഴിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രധാനമായും ഭക്ഷണത്തിലെ ചിട്ടയുടെ ഫലമാണ് ഈ രൂപമാറ്റം. ഈ മാറ്റത്തില്‍ ആരാധകരുടെ ഇടയില്‍ നിന്ന് വലിയ പ്രശംസയാണ് ബോണികപൂറിന് ലഭിച്ചത്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.
മാത്രമല്ല തന്റെ ഈ മാറ്റത്തിന് പിന്നിലെ വ്യക്തിപരമായ പ്രേരണകളെക്കുറിച്ചും കപൂര്‍ തുറന്നു സംസാരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി എന്നും വണ്ണം കുറയ്ക്കണമെന്ന പറയാറുണ്ടായിരുന്നെന്ന് അദ്ദേഹം ഓര്‍ത്തു. തൻ്റെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം നല്‍കിയത് ഭാര്യയിൽ നിന്നുള്ള പ്രോത്സാഹനമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.