കനാലില്‍ വീണ ആംബുലന്‍സിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. തെരുവുനായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം വിട്ടാണ് ആംബുലന്‍സ് കനാലി‍ല്‍ വീണത്. ആംബുലന്‍സ് മേഖലയെ അപമാനിക്കുന്ന പ്രചാരണം എന്ന് ആംബുലന്‍സ് ഉടമയും മെഴുവേലി പഞ്ചായത്ത് പ്രസിഡന്‍റുമായ നെജോ പറയുന്നു.

കഴിഞ്ഞ ജനുവരി 22ന് ആണ് പത്തനംതിട്ട മെഴുവേലിയില്‍ ഒരു ആംബുലന്‍സ് നിയന്ത്രണം വിട്ട് കനാലില്‍ വീണത്.ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആണ് എന്ന് കേട്ട് പോവുകയായിരുന്നു. തെരുവുനായ കുറുകെചാടിയ നേരം ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് കനാലില്‍ പതിച്ചു പിന്നീടായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ തുടങ്ങുന്നത്.

വെന്‍റിലേറ്ററില്‍ രോഗിയെ ആക്കി പോകുമ്പോഴായിരുന്നു അപകടം. ആംബുലന്‍സ് കനാലില്‍ വീണ ഉടന്‍ രോഗി സ്വയം നീന്തിക്കയറിയെന്നും വെന്‍റിലേറ്ററിന്‍റെ ദുരുപയോഗം ചെയ്യുന്നു എന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ഇത് വെന്‍റിലേറ്റര്‍ ഇല്ലാത്ത ബി കാറ്റഗറി ആംബുലന്‍സ് ആയിരുന്നു എന്ന് ഉടമയും മെഴുവെലി പഞ്ചായത്ത് പ്രസിഡന്‍റുമായ നെജോ പറയുന്നു. ആംബുലന്‍സ് സര്‍വീസ് നടത്തുന്ന എല്ലാവരേയും ബാധിക്കുന്നതാണ് ഇത്തരം പ്രചാരണം എന്ന് നെജോ. കാര്യം അറിയാതെയും പരിശോധിക്കാതെയും പലരും വാര്‍ത്ത ഷെയര്‍ ചെയ്തു കഴിഞ്ഞു.

ENGLISH SUMMARY:

The owner of an ambulance that recently plunged into a canal in Pathanamthitta has come forward to debunk viral fake news. The accident occurred on January 22nd after the driver swerved to avoid a stray dog while rushing to pick up a critical patient. Social media reports falsely claimed that a patient on a ventilator had to swim to safety after the crash. In reality, the vehicle was a B-category ambulance without a ventilator, and there were no patients inside during the mishap. Mezhuveli Panchayat President Nejo, who owns the vehicle, expressed concern over how such misinformation damages the reputation of ambulance services. He urged the public to verify facts before sharing misleading content that targets essential emergency service providers.