4 വര്‍ഷം മുമ്പ് നടന്ന കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ ട്രാഫിക് ബ്ലോക്കിലകപ്പെട്ട് പ്രകോപിതനായ നടന്‍ ജോജു ജോര്‍ജിന്‍റെ വിഡിയോ ആരും മറന്ന് കാണില്ല. അന്ന് ജോജുവിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചയാളാണ് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നാന്നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡുപരോധത്തിനിടില്‍ വാഹനത്തിലെത്തിയ ജോജു കുടുങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് .

വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ജോജു എന്ന് വഴിതടഞ്ഞുള്ള സമരത്തെ കടുത്തഭാഷയില്‍ പരസ്യമായി വിമര്‍ശിച്ചു. അതോടെ പ്രവര്‍ത്തകരും പ്രകോപിതരായി . അടിപൊട്ടുന്നതിന്‍റെ വക്കോളമെത്തിയ വാക്കേറ്റത്തിനൊടുവില്‍ പൊലീസ് ഇടപെട്ടാണ് ജോജുവിനെ അവിടെ നിന്ന് മാറ്റിയത് . ജോജുവിന്‍റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി.

മുന്‍കൂട്ടി അറിയിച്ച് നടന്ന പ്രതിഷേധ പരിപാടിയെ എതിര്‍ത്ത ജോജുവിനെതിരെ അന്ന് കടുത്താ ഭാഷയിലാണ് ഡിസിസി പ്രിഡിഡന്‍റ് മുഹമ്മ് ഷിയാസ് മറുപടി നല്‍കിയത്. ജോജുവിന്‍റെ പ്രതിഷേധം മദ്യലഹരിയിലാണെന്നും പരിശോധിക്കണമെന്നും വരെ ഷിയാസ് ആവശ്യപ്പെട്ടു, ഇപ്പോഴിതാ നടന്‍ ജോജു ജോര്‍ജ് ദുബായില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസിനെയും അബിന്‍ വര്‍ക്കിയെയും കണ്ടപ്പോഴുള്ള സ്നേഹപ്രകടനത്തിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ചയാകുന്നത്.

ജോജുവിനെ അന്ന് തെറി വിളിച്ച കോൺഗ്രസ്സ് സൈബർ അണികൾ പ്ലിംഗ് എന്നാണ് കമന്‍റുകളിലേറെയും. ഇവരുടെ വഴക്ക് അപ്പോള്‍ തീര്‍ന്നോയെന്നും എല്ലാവരും ചോദിക്കുന്നു. ഓടിയെത്തിയ ജോജു ജോര്‍ജ് മുഹമ്മദ് ഷിയാസിനെ കെട്ടിപ്പിടിക്കുന്നതും, പിടിവിടാതെ ചിരിച്ചുകൊണ്ട് നിന്ന് സംസാരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ജോജുവിനെതിരെ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ എന്തുകൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തത് എന്നൊക്കെ ആഞ്ഞടിച്ച് മുഹമ്മദ് ഷിയാസ് തന്നെയാണോ ഈ കെട്ടിപ്പിടിച്ച് നിക്കുന്നതെന്നാണ് കമന്‍റിടുന്നവരുടെ സംശയം.

ENGLISH SUMMARY:

Joju George and Muhammad Shiyas, once involved in a public altercation, were recently seen embracing warmly in Dubai. This unexpected reunion has sparked widespread discussion and curiosity online, with many questioning the shift in their relationship.