ഡല്‍ഹിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ വന്‍ പദ്ധതിയുമായി സര്‍ക്കാര്‍. 30 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് 100% റോഡ് ടാക്സും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കി. 2028 ഏപ്രിൽ ഒന്നുമുതൽ ഡൽഹിയിൽ പുതിയ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ റജിസ്ട്രേഷൻ അനുവദിക്കില്ല. പുതിയ റജിസ്ട്രേഷൻ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാകും.

 

2027 ജനുവരി ഒന്നുമുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മാത്രമേ റജിസ്ട്രേഷൻ അനുവദിക്കൂ. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് 50,000 രൂപ വരെയും കാറുകള്‍ക്ക് ഒരുലക്ഷം രൂപ വരെയും സബ്സിഡി ലഭിക്കും. ബിഎസ് നാല്, അല്ലെങ്കിൽ അതിലും പഴയ കാറുകൾ സ്ക്രാപ്പ് ചെയ്ത് ഇവി വാങ്ങുന്നവർക്ക് ഒരുലക്ഷം സ്ക്രാപ്പേജ് ഇൻസെന്റീവും സര്‍ക്കാര്‍ നല്‍കും.

 

എന്നാല്‍, ഹൈബ്രിഡ് വാഹനങ്ങൾക്ക് സബ്സിഡിയോ നികുതി ഇളവോ ഇല്ല. ഡൽഹി മന്ത്രിസഭ 15,000 കോടി രൂപയുടെ പുതിയ ഇലക്ട്രിക് വെഹിക്കിൾ നയത്തിന് അംഗീകാരം നല്‍കി. ജൂലൈ ഒന്നുമുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.

ENGLISH SUMMARY:

The Delhi government has approved a ₹15,000 crore Electric Vehicle (EV) Policy aimed at accelerating clean mobility. From April 1, 2028, only electric two-wheelers will be eligible for new registrations, while electric auto-rickshaws will become mandatory from January 2027. The policy also offers road tax exemptions, registration fee waivers, EV subsidies, and scrappage incentives to promote electric vehicle adoption.