ഡൽഹിയിൽ നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞ് ഇരുപതുകാരന് ദാരുണാന്ത്യം. ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്‍റെ മകനായ യശ്വേന്ദ്രയാണ് അപകടത്തിൽ മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്തായ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, യശ്വേന്ദ്രയായിരുന്നു അപകടസമയം വാഹനം ഓടിച്ചിരുന്നത്. യു.എസിലെ കോളജില്‍ വിദ്യാര്‍ഥികളാണ് ഇരുവരും.
ദില്ലി സൗത്ത് വെസ്റ്റിലെ നംഗൽ ദേവത് മേഖലയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കാർ ഓടയ്ക്കുള്ളിൽ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. വസന്ത് കുഞ്ചിലെ യുവതിയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് നിഗമനം. നംഗൽ ദേവത് സിഗ്നലിന് സമീപമുള്ള വളവിൽ വച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറി ഓടയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യശ്വേന്ദ്ര ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.