ജീവിതച്ചെലവുകൾ ദിനംപ്രതി ഉയരുന്ന ഈ കാലഘട്ടത്തിൽ മാസവരുമാനം മാത്രം ആശ്രയിച്ച് സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുക എളുപ്പമല്ല. ഭാവിയിലെ ആവശ്യങ്ങൾക്കായി സമ്പാദ്യം വളർത്തുകയും പണം ശരിയായ രീതിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് അനിവാര്യമായിരിക്കുന്നു. അതിന് ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ടുകൾ.
എന്നാൽ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് പലർക്കും ഇപ്പോഴും നിരവധി സംശയങ്ങളുണ്ട്. നിക്ഷേപിച്ച തുക സുരക്ഷിതമാണോ? എത്രത്തോളം ലാഭം ലഭിക്കും? എങ്ങനെ തുടങ്ങാം? ഏത് ഫണ്ട് തിരഞ്ഞെടുക്കണം? തുടങ്ങിയ ചോദ്യങ്ങൾ പലരെയും നിക്ഷേപത്തിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. വാസ്തവത്തിൽ, മ്യൂച്വൽ ഫണ്ടുകൾ വഴി നിക്ഷേപകർക്ക് പ്രഫഷനൽ ഫണ്ട് മാനേജർമാരുടെ സേവനം ലഭിക്കുന്നു. അതായത് നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന തുക ഓഹരികൾ, ബോണ്ടുകൾ, മറ്റ് സാമ്പത്തിക ഉപകരണങ്ങൾ എന്നിവയിൽ വിദഗ്ധരാണ് നിക്ഷേപിക്കുന്നത്. നിക്ഷേപം ഒരു മേഖലയിലോ സ്ഥാപനത്തിലോ മാത്രമായി ചുരുക്കാതെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനാൽ റിസ്കും വളരെ കുറവാണ്. എന്നാൽ നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് അടിസ്ഥാന കാര്യങ്ങൾ നിക്ഷേപകരും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
സുരക്ഷിതമായ സമ്പാദ്യം വളർത്തിയെടുക്കാൻ താൽപര്യം ഉള്ള ആർക്കും മ്യൂച്വൽ ഫണ്ടിന്റെ ഭാഗമാകാം. മ്യൂച്വൽ ഫണ്ടിനെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്ക് മനോരമ ഹൊറൈസൺ നടത്തുന്ന 'മ്യൂച്വൽ ഫണ്ട് മാസ്റ്റർക്ലാസ് ഫോർ ബിഗിനേഴ്സ്' ഓൺലൈൻ സർട്ടിഫിക്കേഷന്‍ കോഴ്സിൽ പങ്കെടുക്കാം. ജൂൺ 23ന് ആരംഭിക്കുന്ന ക്ലാസിൽ നിങ്ങളുടെ സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിക്കാം കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.cloud.microsoft/r/gDctR7FgGv ഫോൺ: 9048991111.